കുമ്പള ദേശീയപാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ ട്രാഫിക്ക് പൊലീസിനെ വിനിയോഗിക്കണം; അഷ്റഫ് കർള ജില്ലാ പൊലീസ് മേധാവിക്ക് നിവേദനം നൽകി

0
106

കുമ്പള: ദേശീയ പാത നിർമാണ പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടെ കുമ്പള ടൗണുമായി സംഗമിക്കുന്ന ദേശീയ പാതയിലെ ഗതാഗത കുരുക്കിന് അടിയന്തിര പരിഹാരം കണ്ടെത്താൻ ഇവിടെ ട്രാഫിക്ക് പൊലീസിൻ്റെ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള ജില്ലാ പൊലീസ് മേധാവിക്ക് നിവേദനം നൽകി.

തലപ്പാടി – ചെങ്കള ദേശീയപാതയോട് ചേർന്നാണ് കുമ്പള ടൗൺ നിലകൊള്ളുന്നത്. അതിനാൽ ഇവിടെ കഴിഞ്ഞ കുറച്ചു മാസങ്ങളായി വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇത് മണിക്കൂറുകളോളമുള്ള ഗതാഗത കുരുക്കിനൊപ്പം നിരവധി വാഹന അപകടങ്ങൾക്കും കാരണമാകുന്നു. അപകടം ഒളിഞ്ഞിരിക്കുന്ന ഈ സ്ഥലത്ത് നിലവിൽ യാതൊരുവിധ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ല.

മംഗളൂരുവിനും കാസർകോടിനും ഇടയിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തിച്ചേരുന്ന പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണ് കുമ്പള. അപകടങ്ങളും ഗതാഗതകുരുക്കും ഒഴിവാക്കി പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ അടിയന്തിര പ്രധാന്യത്തോടെ ട്രാഫിക്ക് പൊലീസിനെ വിനിയോഗിക്കണമെന്നും, സിഗ്നൽ സംവിധാനവും സൂചനാ ബോർഡുകളും സ്ഥാപിക്കണമെന്നും അഷ്റഫ് കർള നിവേദനത്തിൽ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here