മം​ഗളൂരുവിൽ 3 പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം; മലയാളി പിടിയിൽ

0
246

മം​ഗലാപുരം: മം​ഗളൂരുവിൽ പരീക്ഷക്ക് പോയ മൂന്ന് വിദ്യാർത്ഥിനികൾക്ക് നേരെ ആസിഡ് ആക്രമണം. സംഭവത്തിൽ നിലമ്പൂർ സ്വദേശിയാ അഭിനെ കടബ പോലീസ് പിടികൂടി. മംഗളുരുവിലെ കടബയിൽ ആണ് സംഭവമുണ്ടായത്. കടബ ഗവൺമെൻറ് കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പെൺകുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റും. പ്രേമനൈരാശ്യത്തെ തുടർന്നാണ് അഭിൻ ഈ ക്രൂരകൃത്യത്തിന് മുതിർന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. സ്കൂൾ വരാന്തയിൽ വച്ചാണ് ഇയാൾ പെൺകുട്ടികളെ ആക്രമിച്ചത്. അഭിൻ ലക്ഷ്യമിട്ടത് ഒരു പെൺകുട്ടിയെ ആയിരുന്നു. ഒരു പെണ്‍കുട്ടിയെ ലക്ഷ്യമിട്ടാണ് അഭിന്‍ ആക്രമണം നടത്തിയത്. സ്കൂള്‍ വരാന്തയില്‍ ഇരിക്കുകയായിരുന്ന 3 പെണ്‍കുട്ടികള്‍ക്കും ഇയാളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here