ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കെ. മുരളീധരൻ തൃശ്ശൂരിലും ഷാഫി പറമ്പിൽ വടകരയിലും മത്സരിക്കുമെന്നാണ് പട്ടികയിലെ ശ്രദ്ധേയമായ കാര്യം. വയനാട്ടിൽ രാഹുൽ ഗാന്ധി ഇത്തവണയും മത്സരിക്കുമ്പോൾ കെ.സി. വേണുഗോപാൽ ഒരിടവേളയ്ക്ക് ശേഷം ആലപ്പുഴയിലെത്തും.
വ്യാഴാഴ്ച രാത്രി എ.ഐ.സി.സി. ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് ആദ്യഘട്ട പട്ടികയ്ക്ക് രൂപംനൽകിയത്. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഡി.കെ. ശിവകുമാർ, കേരളത്തിന്റെ സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ ഹരീഷ് ചൗധരി, കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ശശി തരൂർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
കോൺഗ്രസ് സ്ഥാനാർഥികൾ
തിരുവനന്തപുരം- ശശി തരൂർ
ആറ്റിങ്ങൽ- അടൂർ പ്രകാശ്
ആലപ്പുഴ- കെ.സി. വേണുഗോപാൽ
മാവേലിക്കര- കൊടിക്കുന്നിൽ സുരേഷ്
ഇടുക്കി- ഡീൻ കുര്യാക്കോസ്
പത്തനംതിട്ട- ആന്റോ ആന്റണി
എറണാകുളം- ഹൈബി ഈഡൻ
ചാലക്കുടി- ബെന്നി ബഹനാൻ
ആലത്തൂർ- രമ്യാ ഹരിദാസ്
പാലക്കാട്- വി.കെ. ശ്രീകണ്ഠൻ
തൃശ്ശൂർ- കെ. മുരളീധരൻ
കോഴിക്കോട്- എം.കെ. രാഘവൻ
വയനാട്- രാഹുൽ ഗാന്ധി
വടകര- ഷാഫി പറമ്പിൽ
കണ്ണൂർ- കെ. സുധാകരൻ
കാസർകോട്- രാജ്മോഹൻ ഉണ്ണിത്താൻ
മറ്റു യു.ഡി.എഫ്. സ്ഥാനാർഥികൾ
കൊല്ലം- എൻ.കെ. പ്രേമചന്ദ്രൻ (ആർ.എസ്.പി.)
കോട്ടയം- ഫ്രാൻസിസ് ജോർജ് (കേരള കോൺഗ്രസ്)
മലപ്പുറം- ഇ.ടി. മുഹമ്മദ് ബഷീർ (മുസ്ലിംലീഗ്)
പൊന്നാനി- അബ്ദുസ്സമദ് സമദാനി (മുസ്ലിംലീഗ്)