എസ്.ഡി.പി.ഐ. പ്രചാരണജാഥ നാളെ തുടങ്ങും

0
166

കുമ്പള : എസ്.ഡി.പി.ഐ. സംസ്ഥാനതലത്തിൽ നടത്തുന്ന ജനമുന്നേറ്റ യാത്രയുടെ പ്രചാരണാർഥം മഞ്ചേശ്വരം മണ്ഡലത്തിൽ കെ.എം. അഷ്റഫ് ബഡാജെ നടത്തുന്ന ജാഥ വ്യാഴാഴ്ച വൈകീട്ട് 4.30-ന് കുമ്പളയിൽ തുടങ്ങും. ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്ബാൽ ഹൊസങ്കടി ഉദ്ഘാടനംചെയ്യും. എട്ട്, ഒൻപത്, 10 തീയതികളിൽ വിവിധസ്ഥലങ്ങളലെ പ്രചാരണങ്ങൾക്ക് ശേഷം മഞ്ചേശ്വരത്ത് സമാപിക്കും.

സമാപന പരിപാടി ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര ഉദ്ഘാടനംചെയ്യും. പത്രസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ഖാദർ അറഫ, മണ്ഡലം പ്രസിഡൻറ് കെ.എം. അഷ്റഫ് ബഡാജെ താജുദ്ദീൻ മുസോടി, ജലീൽ ഉപ്പള എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here