മൊബൈൽ ഫോൺ അടുത്തു വച്ചു ഉറങ്ങുന്നതിനിടെ പൊട്ടിത്തെറിച്ച് ബെഡിന് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം

0
324

തൃശൂർ: ഉറങ്ങുന്നതിനിടെ യുവാവിൻ്റെ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ചു. തലനാരിഴക്കാണ് വൻദുരന്തം ഒഴിവായത്. ചാവക്കാട് ഒരുമനയൂർ മൂന്നാംകല്ലിൽ പാറാട്ട് വീട്ടിൽ കാസിമിൻ്റെ വീട്ടിൽ ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം ഉണ്ടായത്. കാസിമിൻ്റെ മകൻ മുഹമ്മദ് ഫഹീമിൻ്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോൺ അടുത്തു വച്ചാണ് ഫഹീം ഉറങ്ങിയത്. അതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് ബെഡിൽ ഉറങ്ങി കിടക്കുകയായിരുന്ന ഫഹീം എഴുന്നേറ്റപ്പോൾ മുറിയിൽ പുക നിറഞ്ഞിരിക്കുന്നതാണ് കണ്ടത്.

അതേസമയം ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവരും മുറിയിലെത്തി. പിന്നീട് വെള്ളം ഒഴിച്ചാണ് തീ അണച്ചത്. ബെഡ് ഭാഗികമായി കത്തിയ നിലയിലാണുളളത്. റെഡ്മി കമ്പനിയുടെ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. എന്നാൽ എന്തുകൊണ്ടാണ് ഫോൺ പൊട്ടിത്തെറിച്ചത് എന്നതിന്റെ കാരണം വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here