’12 സെന്‍റ് സ്ഥലവും വീടുമുണ്ട്; വിവാഹം ചെയ്യാന്‍ ഒരു പെൺകുട്ടിയെ കണ്ടെത്തി തരണം’; പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനില്‍

0
200

കൊല്ലം: സ്വന്തമായി 12 സെന്‍റ് സ്ഥലവും ഒരു വീടുമുണ്ട്, തനിക്ക് വിവാഹം കഴിക്കാന്‍ ഒരു പെണ്‍കുട്ടിയെ കണ്ടെത്തി തരണമെന്ന ആവശ്യവുമായി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഒരു യുവാവ്. കൊല്ലം മണ്ണൂർ ഉണ്ണിക്കുന്നിൻപുറം മൂകുളുവിള വീട്ടിൽ ഭിന്നശേഷിക്കാരനായ അനിൽ ജോൺ (32) ആണ് കൊല്ലം കടയ്ക്കൽ പോലീസിന് മുന്നില്‍ വ്യത്യസ്തമായൊരു പരാതിയുമായെത്തിയത്. ഇതാദ്യമായാണ് ഒരു യുവാവ് തനിക്ക് അനാഥാലയത്തിൽ നിന്നായാലും ഒരു പെൺകുട്ടിയെ കണ്ടെത്തി വിവാഹം നടത്തി തരണമെന്ന് ആവശ്യപ്പെട്ട് പോലീസിന് മുന്നിലേക്ക് പരാതിയുമായി എത്തുന്നത്.

മാതാപിതാക്കൾ മരിച്ചുപോയോടെ അനിൽ ജോൺ ഒറ്റക്കാണ് താമസം. ഒരു കണ്ണിന് ചെറിയ കാഴ്ചക്കുറവുള്ള അനിൽ ജോൺ തൊഴിലുറപ്പ് ജോലിക്കുപോയും പത്രവിതരണം നടത്തിയും ലോട്ടറി വിൽപന നടത്തിയുമാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. നാട്ടുകാരോടും ബന്ധുക്കളോടും പള്ളിക്കാരോടും തനിക്കൊരു വിവാഹം നടത്തിത്തരാന്‍ പറഞ്ഞിട്ടും ആരും മുൻകൈ എടുക്കാന്‍ തയ്യാറാകാതെ വന്നതോടെയാണ് അനില്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.

പരാതി യാഥാർഥ്യമാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വിവാഹ ബ്രോക്കർമാരോടും മറ്റും പറയുന്നതില്‍ കൂടുതല്‍ എന്തെങ്കിലും ചെയ്യാൻ ഇക്കാര്യത്തില്‍ കഴിയില്ലെന്ന് കടയ്ക്കൽ എസ്.എച്ച്.ഒ രാജേഷ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here