കഠിനകഠോര ഡ്രൈവിങ് ടെസ്റ്റ്! ഏജന്‍റുമാര്‍ വീണ്ടും രംഗത്തിറങ്ങുമോ? ഇനി ലൈസന്‍സിനുള്ള കാത്തിരിപ്പും നീളും

0
111

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ രീതിയിലുളള ഡ്രൈവിംഗ് ടെസ്റ്റ് നടപ്പാക്കുന്നതോടെ ലൈസൻസിനായുള്ള കാത്തിരിപ്പും നീളും. പ്രതിദിനം ഒരു ബാച്ചിൽ 60 ലൈസൻസ് വരെ നൽകിയിരുന്ന സ്ഥാനത്ത് 30 ആക്കി ചുരുക്കാനുള്ള തീരുമാനമാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. അയൽസംസ്ഥാനങ്ങളിൽ നിന്നും ലൈസൻസ് തരപ്പെടുത്തി നൽകാനായി ഏജൻറുമാരും രംഗത്തിറങ്ങാൻ ഇടയുണ്ട്. അതേസമയം, എന്ത് എതിർപ്പുണ്ടായാലും പരിഷ്ക്കാരം സമയബന്ധിതമായി നടപ്പാക്കുമെന്ന നിലപാടിൽ ആണ്‌ ഗതാഗത മന്ത്രി. മെയ് ഒന്നു മുതൽ പ്രതിദിനം 30 പേർക്ക് ഡ്രൈവിംഗ് പരീക്ഷയക്ക് അനുമതി നൽകിയാൽ മതിയെന്നാണ് ഉത്തരവ്. രണ്ടു ബാച്ചുകളിലായി പരീക്ഷ നടത്തിയാൽ 60 പേക്ക് അവസരം ലഭിക്കും. 120 പേർക്ക് അവസരം നൽകിയിരുന്ന സ്ഥാനത്താണ് നേർ പകുതിയാകുന്നത്. പകുതിയായി കുറയ്ക്കുമ്പോള്‍ ലേണേഴ്സ് പരീക്ഷയ്ക്കുള്ള അപേക്ഷരുടെ എണ്ണം ക്രമപ്പെടുത്തേണ്ടിവരും.

അങ്ങനെ വരുമ്പോള്‍ ഡ്രൈവിംഗ് ടെസ്റ്റ് പാസായി ലൈസൻസ് കിട്ടാൻ വലിയ കാലതാമസമുണ്ടാകും. നിലവിൽ തന്നെ ലൈസന്‍സ് ടെസ്റ്റില്‍ തോല്‍ക്കുന്നവരെ അയൽ സംസ്ഥാനത്തുകൊണ്ടുപോയി ലൈസൻസ് തരപ്പെടുത്തുന്ന ഏജൻറുമാർ സംസ്ഥാനത്തുണ്ട്. അതിർത്തി പങ്കിടുന്ന എല്ലാ ജില്ലകളിലും ഈ ഏജൻറുമാർ സജീവമാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഒരു താൽക്കാലിക അഡ്രസുണ്ടാക്കി വലിയ കടമ്പകളില്ലാതെ ലൈസൻസ് സമ്പാദിക്കും. പിന്നീട് പരിവാഹനിൽ ഓണ്‍ലൈൻ വഴി അപേക്ഷിച്ച് കേരളത്തിലെ വിലാസത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഈ ലോബി പുതിയ കൂടുതൽപേരെ ചാക്കിട്ട് ലൈൻസ് വാങ്ങികൊടുക്കാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് ഡ്രൈവിംഗ് പരീക്ഷ കർശനമാക്കുമ്പോള്‍ ഏജൻറുമായി മുഖേനെ പണം കൊടുത്ത് വാങ്ങുന്ന ലൈസൻസ് തടയാൻ മാർഗമില്ലാത്ത സാഹചര്യമുണ്ടാകും.

86 സ്ഥലങ്ങളിലാണ് ടെസ്റ്റ് നടക്കുന്നത്. 10 സ്ഥലങ്ങളിൽ മാത്രമാണ് മോട്ടോർവാഹനവകുപ്പിന് സ്വന്തമായി സ്ഥലമുള്ളത്. ബാക്കി സ്ഥലങ്ങളിലെല്ലാം പൊതുയിടങ്ങലിലും ഗ്രൗണ്ടിലുമാണ് ടെസ്റ്റ്. ഇതിന് പകരം ദീർഷകാല അടിസ്ഥാനത്തിൽ ഭൂമി കണ്ടെത്തി സ്ഥിരം ട്രാക്കൊരുക്കാനുള്ള ചുമതല ഡ്രൈവിംഗ് സ്കൂളുകള്‍ക്കാണ്. എന്നാല്‍, ഉത്തരവിൽ പറഞ്ഞാൽ കോടതിയിൽ നിന്നും സ്റ്റേ വാങ്ങാൻ സാധ്യതയുള്ളതിനാൽ ഇക്കാര്യം പറയുന്നില്ല. വലിയ സാമ്പത്തിക ബാധ്യതവരുന്ന ഈ തീരുമാനത്തെ ഡ്രൈവിംഗ് സ്കൂളുകള്‍ എതിർക്കുകയാണ്. പുതിയ പരിഷ്ക്കാരം ഡ്രൈവിങ് പഠനത്തിനുള്ള ചെലവു കൂട്ടും. പതിനഞ്ചു വർഷം കഴിഞ്ഞ വാഹനം ടെസ്റ്റിന് ഉപയോഗിക്കരുതെന്നാണ് നിർദ്ദേശം. പുതിയ വാഹനങ്ങള്‍ വാങ്ങി ക്യാമറകള്‍ സ്ഥാപിച്ച് ടെസ്റ്റ് നടത്തുന്നതിനെയും ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ സംഘടനകള്‍ എതിർപ്പറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here