ദാമ്പത്യ ജീവിതത്തിൽ കല്ലുകടിയായത് ഈ മണം! ഇഷ്ടക്കേട് പറഞ്ഞിട്ടും ഭാര്യ വഴങ്ങിയില്ല; വിവാഹ മോചന കേസ് കോടതിയിൽ

0
296

കുവൈത്ത് സിറ്റി: സെലിബ്രിറ്റികളുടെ വിവാഹവും വിവാഹമോചനവുമെല്ലാം വാര്‍ത്തകളില്‍ ഇടം നേടുന്നത് സാധാരണയാണ്. എന്നാല്‍ ചില വിവാഹ മോചന വാര്‍ത്തകള്‍ അതിന് പിന്നിലെ കാരണം കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. ഭാര്യക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വസ്തുവിന്‍റെ മണം ഭര്‍ത്താവിന് വെറുപ്പാണെന്ന കാരണത്താല്‍ വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് കുവൈത്തിലെ ദമ്പതികള്‍.

നിലവില്‍ കുവൈത്തിലെ കുടുംബ കോടതിയില്‍ നിലനില്‍ക്കുന്ന കേസ് കുവൈത്ത് അഭിഭാഷകന്‍ അബ്ദുല്‍ അസീസ് അല്‍ യഹ്യ എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചു. ഭാര്യക്ക് ഒലിവുകളോടുള്ള കടുത്ത ഇഷ്ടമാണ് വിവാഹ മോചനത്തിലേക്ക് നയിച്ചത്. ഭാര്യക്ക് ഒലിവുകളോട് കടുത്ത പ്രണയമാണ്. ഭാര്യക്ക് വളരെയേറെ ഇഷ്ടമുള്ള ഒലിവാകട്ടെ ഭര്‍ത്താവിന്‍റെ ശത്രുവും. ഒലിവിന്‍റെ മണം ഇഷ്ടമല്ലാത്ത കാര്യം ഭര്‍ത്താവ് ഭാര്യയോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ഇത് അഭിപ്രായ ഭിന്നത ഉണ്ടാക്കുകയും പ്രശ്നം വഷളാക്കുകയുമായിരുന്നു.

മറ്റ് പല ഘടകങ്ങളും വിവാഹ മോചന തീരുമാനത്തെ സ്വാധീനിച്ചെങ്കിലും പ്രധാനമായും ഒലിവിന്‍റെ മണമാണ് വില്ലനായത്. ഒലിവിന്‍റെ മണം ഇഷ്ടമല്ലാത്തതിനാല്‍ ഭാര്യയോടൊപ്പം കഴിയാന്‍ സാധിക്കില്ലെന്ന് ഭര്‍ത്താവ് വാദിച്ചു. ഒലിവുകളോടുള്ള ഇഷ്ടം ഉപേക്ഷിക്കാന്‍ ഭാര്യ വിസമ്മതിച്ചതോടെ വിവാഹ മോചനമെന്ന തീരുമാനത്തിലേക്ക് ഭര്‍ത്താവ് എത്തുകയായിരുന്നു. തുടര്‍ന്നാണ് നിയമ നടപടിക്രമങ്ങളിലേക്ക് കടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here