‘വാവ് വാട്ട് എ ബ്യൂട്ടി’; ക്രിക്കറ്റ് കളിക്കിടെ വീശിയടിച്ച പൊടിക്കാറ്റിന്‍റെ വീഡിയോ വൈറല്‍ !

0
190

തിരുവന്തപുരം പൂജപ്പുരയില്‍ ക്രിക്കറ്റ് കളിക്കിടെ മീറ്ററുകളോളം ഉയരത്തില്‍ ഉയര്‍ന്ന് പൊങ്ങിയ പൊടിപടലങ്ങള്‍ അടങ്ങിയ ചുഴലിക്കാറ്റിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ചൂട് കൂടുന്നതിന് പിന്നാലെ തുറസായ സ്ഥലങ്ങളില്‍ രൂപപ്പെടുന്ന ഇത്തരം പൊടിക്കാറ്റുകളെ സാധാരണ ‘ഡെസ്റ്റ് ഡെവിള്‍’ പ്രതിഭാസം ( Dust Devil phenomenon ) എന്നാണ് വിളിക്കുന്നത്. ഇന്നലെ ഉച്ചയോടെ പൂജപ്പുര മൈതാനത്താണ് പൊടിക്കാറ്റ് ശക്തമായത്. ഇതിന്‍റെ വീഡിയോ ക്രിക്കറ്റ് കളിക്കാനെത്തിയ ചിലര്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു. പൊടിക്കാറ്റ് വീശിയതോടെ ക്രിക്കറ്റ് കളിക്കിടെ നടക്കുന്ന അനൌണ്‍സ്മെന്‍റ് പൊടിക്കാറ്റിനെ കുറിച്ചായി. ‘ വാട്ട് എ ബ്യൂട്ടി, പൂജപ്പുര മൈതാനം വൃത്തിയാക്കുന്നതിനുള്ള പുതിയ സംവിധാനം നിങ്ങള്‍ കാണുക’ എന്നായിരുന്നു കമന്‍റേറ്ററുടെ കമന്‍റ്.

LEAVE A REPLY

Please enter your comment!
Please enter your name here