ഒരു ഓവറിലെ ആറ് പന്തുകളും സിക്സർ…; നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യക്കാരൻ | VIDEO

0
263

ഹൈദരാബാദ്: കടപ്പയിൽ കേണൽ സി.കെ നായിഡു ട്രോഫിയിൽ ആറ് പന്തുകളിൽ ആറ് സിക്സറുകൾ പറത്ത് ആന്ധ്രയുടെ ഓപ്പണിങ് ബാറ്റ്സ്മാൻ വംശി കൃഷ്ണ. വൈ.എസ്. രാജ റെഡ്ഡി എ.സി.പി. ക്രിക്കറ്റ് സ്റ്റേഡിയത്തിൽ റെയിൽവേസിനെതിരായിരുന്നു മത്സരത്തിലായിരുന്നു വംശിയുടെ ഉജ്ജ്വല പ്രകടനം.

സ്പിന്നർ ദമൻദീപ് സിങിന്റെ ഓവറിലാണ് വംശി ആറു പന്തുകളിലും സിക്സറുകൾ പറത്തിയത്. ഇതോടെ, ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനായി വംശി കൃഷ്ണ. രവി ശാസ്ത്രി, യുവരാജ് സിങ്, റുതുരാജ് ​ഗെയ്ക്ക്വാദ് എന്നിവർ ഇതേ നേട്ടത്തിന് അർഹരായിട്ടുണ്ട്. മത്സരത്തിൽ വംശി 64 പന്തുകളിൽ നിന്ന് 110 റൺസെടുത്തു. ഒമ്പത് ഫോറും പത്ത് സിക്സറുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സ്.

LEAVE A REPLY

Please enter your comment!
Please enter your name here