അനുശ്രീയുമായി ചേർത്ത് വ്യാജപ്രചരണം; രൂക്ഷപ്രതികരണവുമായി ഉണ്ണി മുകുന്ദൻ

0
172

നടി അനുശ്രീയുമായി ചേർത്ത് നടന്ന വ്യാജ പ്രചരണത്തിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ. വ്യാജ പ്രചരണത്തിൻ്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. നിരവധിയാളുകൾ നടന് പിന്തുണയുമായി എത്തുകയാണ്.

ഉണ്ണി മുകുന്ദനും അനുശ്രീയും ഒന്നിച്ചുള്ള ഒരു ഫോട്ടോയ്ക്കൊപ്പം ‘മലയാളികള്‍ കാത്തിരിക്കുന്നത് ഇവരുടെ കല്ല്യാണം എന്ന് നടക്കും എന്ന് അറിയാനാണ്’ എന്ന ക്യാപ്ഷനുള്ള പോസ്റ്റാണ് നടൻ പങ്കുവെച്ചത്. ‘ഈ ടൈപ്പ് വാര്‍ത്തകള്‍ നിര്‍ത്താന്‍ ഞാന്‍ എത്ര പേമെന്‍റ് ചെയ്യണം?’ എന്ന വ്യാജ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ഉണ്ണി മുകുന്ദന്‍ ചോദിച്ചു. താരങ്ങളുടേയും സ്വകാര്യത മാനിക്കണമെന്ന് പറഞ്ഞുകൊണ്ട് ഉണ്ണിമുകുന്ദന് പിന്തുണയുമായി നിരവധിയാളുകൾ എത്തി.

അതേസമയം, ‘ജയ് ഗണേഷ്’ എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്നത്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഹിമ നമ്പ്യാരാണ് നായികയാവുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ജോമോൾ മലയാളസിനിമയിലേക്ക് തിരിച്ചുവരുന്ന ചിത്രം കൂടിയാണ് ജയ് ​ഗണേഷ്. ഒരു അഭിഭാഷകയുടെ വേഷത്തിലാണ് ജോമോളെത്തുന്നത്. അശോകൻ, ഹരീഷ് പേരടി എന്നിവരും താരനിരയിലുണ്ട്.

ശങ്കർ ശർമയാണ് ജയ് ​ഗണേഷിനായി പാട്ടുകളൊരുക്കുന്നത്. ചന്ദ്രു സെൽവരാജ് ഛായാ​ഗ്രഹണവും സം​ഗീത് പ്രതാപ് എഡിറ്റിങ്ങും തപസ് നായക് സൗണ്ട് ഡിസൈനും നിർവഹിക്കുന്നു. രഞ്ജിത് ശങ്കറും ഉണ്ണി മുകുന്ദനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here