അബുദാബി: യുഎഇയില്‍ അംഗീകരിക്കപ്പെട്ട വിപിഎന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക്) ഉപയോഗിക്കുന്നതിന് അനുമതിയുണ്ടെങ്കിലും ദുരുപയോഗം ചെയ്താല്‍ കടുത്തനടപടിയെന്ന് ഓര്‍മ്മിപ്പിച്ച് സര്‍ക്കാരിന്റെ സൈബര്‍ സുരക്ഷ വിദഗ്ധന്‍ മുഹമ്മദ് അല്‍ കുവൈത്തി.
രാജ്യത്തെ വിപിഎന്‍ നിയമം ലംഘിക്കുന്നവര്‍ക്ക് തടവിനു പുറമേ 5 ലക്ഷം മുതല്‍ 20 ലക്ഷം ദിര്‍ഹം വരെ പിഴയും ചുമത്തുമെന്നും അല്‍ കുവൈത്തി അറിയിച്ചു. 4 വര്‍ഷത്തിനിടെ 2023ലാണ് ഏറ്റവും കൂടുതല്‍ പേര്‍ (61 ലക്ഷം) വിപിഎന്‍ ഡൗണ്‍ലോഡ് ചെയ്തതെന്നാണ് കണക്കുകള്‍.
ഇത് 2022നെക്കാള്‍ 18.3 ലക്ഷം കൂടുതലാണ്. കോവിഡ് മഹാമാരിക്കിടെ 2020ല്‍ 60.9 ലക്ഷം പേര്‍ വിപിഎന്‍ ഡൗണ്‍ലോഡ് ചെയ്തിരുന്നു. ഐപി അഡ്രസ് ഒളിപ്പിച്ച് സര്‍ക്കാര്‍ നിരോധിച്ച സൈറ്റുകളില്‍ പ്രവേശിച്ച് കുറ്റകൃത്യം നടത്തുക, വിഡിയോ കോള്‍ ചെയ്യുക, ഗെയിം കളിക്കുക, സൈബര്‍ തട്ടിപ്പ് നടത്തുക എന്നിവയെല്ലാം നിയമലംഘനത്തില്‍ ഉള്‍പ്പെടുമെന്നതാണ്.