സ്കൂട്ടിയുമായി പോകുന്നതിനിടെ 13 വയസുകാരന്‍ പൊലീസ് പിടിയിലായ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഹെൽമറ്റില്ലാതെ സ്‌കൂട്ടർ ഓടിക്കുന്ന യുവാവിനോട് വാഹനം റോഡ് സൈഡിലേക്ക് വയ്ക്കാൻ പൊലീസുകാരൻ ആവശ്യപ്പെടുന്നു. തുടർന്ന് കുട്ടിയോട് മാതാപിതാക്കളെ വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അപ്പോള്‍ ഇനി വണ്ടി ഓടിക്കില്ലെന്നാണ് കുട്ടിയുടെ മറുപടി. എന്തിനാണ് വാഹനം ഓടിക്കുന്നതെന്നും അച്ഛനെ വിളിച്ച് പിഴ ഈടാക്കുമെന്നുമാണ് കുട്ടിയോട് പൊലീസുകാരൻ പറഞ്ഞത്.
ട്രാഫിക് പൊലീസ് ഓഫീസര്‍ തന്‍റെ സാമൂഹിക മാധ്യമ അക്കൌണ്ട് വഴിയാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ ഇതിനകം 16 ലക്ഷത്തിലേറെ പേരാണ് കണ്ടത്. ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ചതിന് പൊലീസ് പിടികൂടിയിട്ടും യാതൊരു ഭാവവ്യത്യാസവുമില്ലാത്ത കുട്ടിയാണ് വീഡിയോയിൽ എന്നതാണ് ഇതിന്റെ ഹൈലൈറ്റ്.
കുട്ടിയോട് ഇത്രയും പൊലീസുകാരൻ ചോദിച്ചിട്ടും കുട്ടി വളരെ ശാന്തനായിരുന്നു. മാത്രവുമല്ല യാതൊരു ആശങ്കയും ഉണ്ടായിരുന്നില്ല. കൂടാതെ അവന്‍ ച്യൂയിംഗ് ഗം വായിലിട്ട് കൂളായി നിൽക്കുകയായിരുന്നു. നിരവധിപേര്‍ ആണ് ഈ വീഡിയോക്ക് കമന്റുമായി എത്തിയത്.