ഉത്തര മലബാറിൻ്റെ ലോകകപ്പ്; കുമ്പള എഫ്.സി സ്പോർട്സ് കർണിവൽ ഏപ്രിലിൽ

0
105

കുമ്പള: കുമ്പള: ഉത്തര മലബാർ ലോകകപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുമ്പള എഫ്.സി സ്പോർട്സ് കാർണിവൽ ഏപ്രിൽ 19 മുതൽ 28 വരെ വിദ്യാനഗർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും.

ഇരുപതോളം കായിക താരങ്ങളെ തെരഞ്ഞെടുത്ത് മൂന്ന് വർഷത്തെ റസിഡൻഷ്യൽ ഫുട്ബോൾ ക്യാംപ്, ഭക്ഷണം, താമസം, ഡിഗ്രി വിദ്യാഭ്യാസം, ഫുട്ബോൾ റഫറിങ് സർട്ടിഫിക്കേഷൻ എന്നിവ നൽകി വിദഗ്ദ്ധ കായിക താരങ്ങളാക്കി വളർത്തിയെടുക്കുക എന്നതാണ് കാർണിവലിന്റെ ലക്ഷ്യമെന്നു സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മത്സരത്തോടൊപ്പം അപൂർവ കായിക ഇനങ്ങളുടെ പ്രദർശനവും അംഗപരിമിതരായ കുട്ടികളുടെ മത്സരവും ഉണ്ടാവും. സ്കൂൾ, കോളജ് തല കായിക മത്സരങ്ങൾ, അണ്ടർ ആം ക്രിക്കറ്റ്, ഓവർ ആം ക്രിക്കറ്റ്, ഫുട്ബോൾ, കബഡി, എംഎംഎ, ആം റസ്ലിങ്, വോളിബോൾ എന്നീ മത്സരങ്ങൾക്ക് പുറമേ അംഗ പരിമിതരായ കുട്ടികൾക്കുള്ള മത്സരങ്ങളുമുണ്ട്. കൺസ്യൂമർ സ്റ്റാളുകൾ, കിഡ്സ് പാർക്ക്, ഭക്ഷ്യമേള, കലാപരിപാടികൾ എന്നിവയുമുണ്ടാവുമെന്നു സംഘാടക സമിതി ചെയർമാൻ അഷ്റഫ് കർള, കോ-ഓഡിനേറ്റർ ഇബ്രാഹീം കലീൽ, പ്രോഗ്രാം കോ- ഓഡിനേറ്റർ സുകുമാരൻ കുതിരപ്പാടി, ഷൗക്കത്ത് ലുക്ക എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here