താജ്മഹലിന് സമീപത്തെ ഉറൂസിനെതിരെ ഹിന്ദുമഹാ സഭ

0
301

ആഗ്ര: താജ്മഹലിന് സമീപത്തെ ഉറൂസിനെതിരെ പരാതിയുമായി ഹിന്ദുമഹാ സഭ. ഉറൂസിന് നിരോധന ഉത്തരവ് ആവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭ ആഗ്ര കോടതിയിൽ ഹരജി നൽകി. ഉറൂസിന് താജ് മഹലിൽ സൗജന്യ പ്രവേശനം നൽകുന്നതിനെയും ഹരജിയിൽ ചോദ്യം ചെയ്യുന്നു. ഹരജി സ്വീകരിച്ച കോടതി മാർച്ച് നാലിന് വാദം കേൾക്കും.

ഈ വർഷം ഫെബ്രുവരി 6 മുതൽ എട്ടുവരെയാണ് ഉറൂസ് നടക്കുന്നത്. മുഗൾ ചക്രവർത്തി ഷാജഹാന്‍റെ മരണവുമായി ബന്ധപ്പെട്ടാണ് പരിപാടികൾ.

മുഗളന്മാരോ ബ്രിട്ടീഷുകാരോ താജ്മഹലിനുള്ളിൽ ഉറൂസ് നടത്താൻ അനുവദിച്ചിരുന്നില്ലെന്നുള്ള വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണ് ഹരജി സമർപ്പിച്ചതെന്ന് ഹിന്ദു മഹാസഭ വക്താവ് സഞ്ജയ് ജാട്ട് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here