ഈ വർഷത്തെ റമദാൻ വ്രതാരംഭം എന്നു മുതല്‍? അറിയിച്ച് ഇൻറർനാഷനൽ അസ്ട്രോണമി സെന്‍റര്‍

0
154

റിയാദ്: ഈ വർഷത്തെ റമദാൻ വ്രതാരംഭം മാർച്ച് 11ന് സൗദി അറേബ്യ ഉൾപ്പടെ നിരവധി ഇസ്ലാമിക രാജ്യങ്ങളിൽ ആരംഭിക്കുമെന്ന് ഇൻറർനാഷനൽ അസ്ട്രോണമി സെൻറർ പ്രവചിച്ചു. മിക്ക ഇസ്ലാമിക രാജ്യങ്ങളിലും ശഅ്ബാൻ തുടങ്ങിയത് ഫെബ്രുവരി 11നാണ്.

അതനുസരിച്ച് മാർച്ച് 10ന് (ഞായറാഴ്ച) മാസപ്പിറവി നിരീക്ഷിക്കണം. അന്ന് സൂര്യൻ അസ്തമിച്ചതിന് ശേഷമാണ് ഇസ്ലാമിക രാജ്യങ്ങളിൽ ചന്ദ്രൻ അസ്തമിക്കുക. അതുകൊണ്ട് തന്നെ നഗ്ന നേത്രങ്ങൾ കൊണ്ടോ ടെലിസ്‌കോപ്പ് വഴിയോ റമദാൻ മാസപ്പിറവി ദൃശ്യമാകില്ലെന്ന് ഇൻറർനാഷനൽ അസ്‌ട്രോണമി സെൻറർ അഭിപ്രായപ്പെട്ടു. റമദാൻ ചന്ദ്രക്കല കണ്ടാൽ മാത്രമേ ചന്ദ്രദർശന സമിതി തീയതി ഔദ്യോഗികമായി സ്ഥിരീകരിക്കൂ.

Read Also – വൻ പ്രകൃതി വാതക നിക്ഷേപം കണ്ടെത്തി; സമ്പദ് വ്യവസ്ഥ ശക്തിപ്പെടും, സൗദിയുടെ മുഖം മാറ്റുന്ന കണ്ടെത്തൽ

അതേസമയം ഗോളശാസ്ത്ര നിരീക്ഷണ പ്രകാരം ഈ വര്‍ഷത്തെ റമദാന്‍ വ്രതാരംഭം മാര്‍ച്ച് 11നാവാന്‍ സാധ്യതയെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചിരുന്നു. മാര്‍ച്ച് 10 ഞായറാഴ്ചയാകും ശഅബാന്‍ മാസം പൂര്‍ത്തിയാവുക. മാ​ർ​ച്ച് 10 ഞാ​യ​റാ​ഴ്ച പു​തി​യ മാ​സ​പ്പി​റ​യു​ടെ സൂ​ച​ന​യാ​യി ​ന്യൂ​മൂ​ൺ പി​റ​ക്കും.

സൂ​ര്യന്‍ അസ്തമിച്ചതിന്​ ശേ​ഷം 11 മി​നി​റ്റു ക​ഴി​ഞ്ഞാ​യി​രി​ക്കും ച​ന്ദ്ര​ൻ അസ്തമിക്കുകയെന്നും അ​തി​നാ​ൽ അ​ടു​ത്ത ദി​വ​സം റ​മ​ദാ​ൻ ഒ​ന്നാ​യി​രി​ക്കു​മെ​ന്നും ശൈ​ഖ് അ​ബ്ദു​ല്ല അ​ൽ അ​ൻ​സാ​രി ​കോം​പ്ല​ക്സ് എ​ക്സി. ഡ​യ​റ​ക്ട​ർ എ​ൻ​ജി​നീ​യ​ർ ഫൈ​സ​ൽ മു​ഹ​മ്മ​ദ് അ​ൽ അ​ൻ​സാ​രി അ​റി​യി​ച്ചു. എന്നാല്‍ മാ​സ​പ്പി​റ​വി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​സ്‍ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​മാ​യ ഔ​ഖാ​ഫ് റ​മ​ദാ​ൻ വ്ര​താ​രം​ഭം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ക​ല​ണ്ട​ർ ഹൗ​സ് അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here