റമദാന്‍ വ്രതം മാര്‍ച്ച് 11ന് ആരംഭിക്കാന്‍ സാധ്യത; അറിയിച്ച് കലണ്ടര്‍ ഹൗസ്

0
185

ദോഹ: ഗോളശാസ്ത്ര നിരീക്ഷണ പ്രകാരം ഈ വര്‍ഷത്തെ റമദാന്‍ വ്രതാരംഭം മാര്‍ച്ച് 11നാവാന്‍ സാധ്യതയെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു. മാര്‍ച്ച് 10 ഞായറാഴ്ചയാകും ശഅബാന്‍ മാസം പൂര്‍ത്തിയാവുക. മാ​ർ​ച്ച് 10 ഞാ​യ​റാ​ഴ്ച പു​തി​യ മാ​സ​പ്പി​റ​യു​ടെ സൂ​ച​ന​യാ​യി ​ന്യൂ​മൂ​ൺ പി​റ​ക്കും.

സൂ​ര്യന്‍ അസ്തമിച്ചതിന്​ ശേ​ഷം 11 മി​നി​റ്റു ക​ഴി​ഞ്ഞാ​യി​രി​ക്കും ച​ന്ദ്ര​ൻ അസ്തമിക്കുകയെന്നും അ​തി​നാ​ൽ അ​ടു​ത്ത ദി​വ​സം റ​മ​ദാ​ൻ ഒ​ന്നാ​യി​രി​ക്കു​മെ​ന്നും ശൈ​ഖ് അ​ബ്ദു​ല്ല അ​ൽ അ​ൻ​സാ​രി ​കോം​പ്ല​ക്സ് എ​ക്സി. ഡ​യ​റ​ക്ട​ർ എ​ൻ​ജി​നീ​യ​ർ ഫൈ​സ​ൽ മു​ഹ​മ്മ​ദ് അ​ൽ അ​ൻ​സാ​രി അ​റി​യി​ച്ചു. എന്നാല്‍ മാ​സ​പ്പി​റ​വി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​സ്‍ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​മാ​യ ഔ​ഖാ​ഫ് റ​മ​ദാ​ൻ വ്ര​താ​രം​ഭം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ക​ല​ണ്ട​ർ ഹൗ​സ് അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

അതേസമയം മാര്‍ച്ച് 10ന് അറബ് ഇസ്ലാമിക് രാജ്യങ്ങളില്‍ നഗ്നനേത്രങ്ങള്‍ കൊണ്ടോ ടെലിസ്കോപ്പ് വഴിയോ റമദാന്‍ മാസപ്പിറവി ദൃശ്യമാകില്ലെന്ന് ഇന്‍റര്‍നാഷണല്‍ അസ്ട്രോണമി സെന്‍റര്‍ അഭിപ്രായപ്പെട്ടു. മാര്‍ച്ച് 11ന് എല്ലാ ഇസ്ലാമിക രാജ്യങ്ങളിലും നഗ്ന നേത്രങ്ങള്‍ കൊണ്ട് തന്നെ മാസപ്പിറവി ദര്‍ശിക്കാനാകും. അന്ന് സൂര്യാസ്തമയത്തിന് ശേഷം 15 മിനുട്ട് മുതല്‍ 25 മിനുട്ട് വരെ എല്ലാവര്‍ക്കും ചന്ദ്രക്കല കാണാം. ചന്ദ്രക്കല നേരിയതും ചക്രവാളത്തോട് അടുത്തുമിരിക്കുന്നതിനാല്‍ സൂര്യന്‍ അസ്തമിച്ച പ്രദേശത്തിന് അടുത്തായി വീക്ഷിക്കേണ്ടതുണ്ടെന്നും സെന്റര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here