കോണ്‍ഗ്രസ് വിട്ട് നവ്ജോത് സിങ് സിദ്ദുവും; ബിജെപിയിലേക്കെന്ന് സൂചന

0
196

ബിജെപിയിലേക്ക് കോൺഗ്രസ് നേതാക്കളുടെ ഒഴുക്ക്. കമൽ നാഥിനും മകൻ നകുൽനാഥിനും പിന്നാലെ പഞ്ചാബിൽ നവ്ജോദ് സിങ് സിദ്ദുവും ബിജെപിയിലേക്കെത്തുമെന്നാണ് വിവരം. സിദ്ദുവും മൂന്ന് കോൺഗ്രസ് എംഎൽ എമാരും ബിജെപി നേതൃവുമായി ചർച്ചകൾ പൂർത്തിയാക്കിയതായാണ് സൂചന. ഈ മാസം 22ന് ശേഷം ആകും സിദ്ദുവിന്റെ പാർട്ടി മാറ്റം. പിസിസിയിൽ അർഹമായ പദവി നിൽക്കുന്നില്ലെന്ന് ആരോപിച്ച് അതൃപ്തിയിലാണ് സിദ്ദു. സിദ്ദു സ്വന്തം നിലയിൽ മുന്നോട്ടു പോവുകയാണെന്നും പാർട്ടി അച്ചടക്കം ലംഘിച്ചെന്നും കാണിച്ച് സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിന് പരാതി അയച്ചിട്ടുണ്ട്. തമിഴ്നാട് കോൺഗ്രസ് എംഎൽഎ വിജയതരണിയും ബിജെപിയുമായി ചർച്ച നടത്തിയതായാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here