മംഗൽപ്പാടി സലാമത്തുൽ ജുമാ മസ്ജിദ് മഖാം ഉറൂസിനു ചൊവ്വാഴ്ച തുടക്കം

0
138

ഉപ്പള: നൂറ്റാണ്ടുകൾ പഴക്കമുള്ള മംഗൽപ്പാടി സലാമത്തൂൽ ജുമാ മസ്ജിദ് മഖാം ഉറൂസ് ഈ മാസം 27 മുതൽ മൂന്നു വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

7 – നു ചൊവ്വാഴ്ച വൈകീട്ട് 4.30 നു ജുമാ മസ്ജിദ് പ്രസിഡൻ്റ് മൊയ്തീൻ ഇബ്രാഹിം പതാക ഉയർത്തും.വൈകീട്ട് 4.45-ന് മഖാം സിയാറത്തിനും കൂട്ടപ്രാർഥനയ്ക്കും സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ മുട്ടം നേതൃത്വം നൽകും.വൈകീട്ട് അഞ്ചു മണിക്ക് സൗഹൃദ സമ്മേളനം നടക്കും .

ഉദ്ഘാടന സംഗമം സയ്യിദ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. ലുക്മാനുൽ ഹക്കീം സഖാഫി പുല്ലാ രയുടെ മത പ്രഭാഷണം നടക്കും.

28-ന്‌ കർണാടക നിയമസഭാ സ്പീക്കർ യു.ടി.ഖാദർ പരിപാടിയിൽ സംബന്ധിക്കും.

ശൈഖുനാ അബ്ദുൾ ഖാദർ അൽ കാസിമി പ്രാർഥനയ്ക്ക് നേതൃത്വം നൽകും.അനസ്‌ അമാനി പുഷ്പഗിരി മുഖ്യ പ്രഭാഷണം നടത്തും.

29 -ന് സയിദ് അത്താ വുള്ളാഹ് തങ്ങൾ ഉദ്യാവരം പ്രാർഥനയ്ക്ക് നേതൃത്വം കൊടുക്കും.

മാർച്ച് ഒന്നിന് അസറിനു ശേഷം സ്വലാത്ത് മജ്ലീലീസും കൂട്ടുപ്രാർഥനയ്ക്കുംക്കും അസയ്യിദ് ആമിർ അസനാ ഫ് തങ്ങൾ നാദപുരം നേതൃത്വം നൽകും.

അഡ്വ.ഹനീഫ് ഹുദവി ദേലമ്പാടി മുഖ്യ പ്രഭാഷണം നടത്തും.രണ്ടാം തീയതി അസറിനു ശേഷം ദഫ് റാത്തിബ്, മ ഗ് രീബിനു ശേഷം ചൂരക്കൊടി കളരി സംഘത്തിൻ്റെ കളരിപ്പയറ്റ് പ്രദർശനമുണ്ടാവും.

സമാപന സംഗമം രാത്രി 8.30-ന് നടക്കും.എൻ.പി.എം. സയ്യിദ് ജലാലുദിൻ തങ്ങൾ അൽ ബുഖാരി കുന്നുംകൈ കൂട്ടുപ്രാർഥനയ്ക്ക് നേതൃത്വം നൽകും.മൂന്നാം തീയതി പകൽ 10 മണിക്ക് മൗലിദ് പാരായണം നടക്കും.

വാർത്താ സേ മ്മളനത്തിൽ ഖത്തീബ് മുഹമ്മദ് സഅദി ,ജു മാമസ്ജിദ് പ്രസിഡൻ്റ് മൊയ്തീൻ ഇബ്രാഹിം ,ഉറൂസ് കമ്മിറ്റി കൺവീനർ ജലീൽ ഹൈദർ സാഹിബ് ,ഹമീദ് മുസ്ലിയാർ, കമ്മിറ്റി അംഗങ്ങളായ ഹൈദർ സാഹിബ് ,അബ്ബാസ് പാറക്കട്ട എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here