കുമ്പള: കണിപുര ഗോപാലകൃഷ്ണ ക്ഷേത്രം നവീകരണ പുനഃപ്രതിഷ്ഠയും അനുബന്ധ ബ്രഹ്മകലശോത്സവവും വെള്ളിയാഴ്ച മുതൽ 29 വരെ നടക്കും. 16-ന് വൈകീട്ട് 5.30-ന് ദേലംപാടി ഗണേശ് തന്ത്രിയെ പൂർണകുംഭം നൽകി സ്വീകരിക്കും. വൈകീട്ട് ആറിന് കലവറനിറയ്ക്കൽ ഘോഷയാത്ര. രാത്രി ഏഴിന് സാംസ്കാരിക പരിപാടിയിൽ ജീർണോദ്ധാരണ പ്രവൃത്തികളിൽ സഹകരിച്ചവരെ ആദരിക്കും.
17-ന് രാവിലെ 9.30-ന് എടനീർ മഠാധിപതി സച്ചിതാനന്ദസ്വാമി രാജഗോപുരം ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30 മുതൽ കുട്ടികളുടെ യക്ഷഗാനം നടക്കും. 18-ന് ധർമസ്ഥലം ക്ഷേത്രം ധർമാധികാരി ഡി.വീരേന്ദ്ര ഹെഗ്ഡെ സഭാമണ്ഡപം ഉദ്ഘാടനം ചെയ്യും. 21-ന് ഉച്ചയ്ക്ക് ഗോപാലകൃഷ്ണ, ഗണപതി, വനശാസ്താവ് ദേവൻമാരുടെ പുനഃപ്രതിഷ്ഠ. 28-ന് രാത്രി 9.45 മുതൽ വെടിക്കെട്ട്. 29 -ന് വൈകീട്ട് 3.30 മുതൽ ഉത്സവബലി ഘോഷയാത്ര ഷേഡി ഗുമ്മെ ആറാട്ട് കുളത്തിൽ നടക്കും.
വാഹനപാർക്കിങ് സൗകര്യം
:കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ ബ്രഹ്മകലശോത്സവത്തിന്റെ ഭാഗമായി വാഹനഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി. ഗവ. ഹൈസ്കൂൾ ക്രോസ് റോഡ്, ഹോളി ഫാമിലി റോഡിലൂടെ വരുന്ന വാഹനങ്ങൾ കുമ്പള പോലീസ് സ്റ്റേഷൻ പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് പാർക്ക് ചെയ്യേണ്ടത്.
സുള്ള്യ, പുത്തൂർ, ബദിയഡുക്ക, പെർള, മുള്ളേരിയ, ബംബ്രാണ, കാസർകോട് ഭാഗത്ത് നിന്ന് വരുന്ന ഇരു ചക്രവാഹനങ്ങൾ കുമ്പള ജി.എസ്.ബി.എസ്. സ്കൂൾ കളിസ്ഥലത്ത് പാർക്ക് ചെയ്യണം. ബെംഗളുരു, മംഗളുരു, ഉഡുപ്പി, കുന്താപുര, ബണ്ട്വാൾ, മഞ്ചേശ്വരം, ഉപ്പള, ബായാർ, കളത്തൂർ ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് ദേശീയപാതയുടെ ഒരു ഭാഗത്ത് പാർക്കിങ് സൗകര്യം അനുവദിച്ചിട്ടുണ്ട്.
ഇതുകൂടാതെ, ഷേഡിക്കാവ് ശിവക്ഷേത്ര പരിസരം, ചിരഞ്ജീവി റോഡ്, രാജേഷ് ഷേണായി വക സ്ഥലത്തും പാർക്കിങ് സൗകര്യമുണ്ട്. പത്രസമ്മേളനത്തിൽ പ്രസിഡൻ്റ് രഘുനാഥ പൈ, സെക്രട്ടറി ജയകുമാർ, വൈസ് പ്രസിഡൻ്റുമാരായ മഞ്ചുനാഥ ആൾവ, സുധാകര കാമത്ത്, കെ.സി.മോഹനൻ, സെക്രട്ടറി വിക്രം പൈ, ശങ്കര അഡിഗ, ശങ്കര ആൾവ, ലക്ഷ്മൺ പ്രഭു എന്നിവർ പങ്കെടുത്തു.