കാസറഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് എം.ബി യൂസുഫ് ബന്തിയോടിനെയും യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രവർത്തക സമിതി അംഗം കെ.എഫ് ഇഖ്‌ബാലിനേയും ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്വീകരിച്ചു.
ദുബൈ കെ.എം.സി.സി ഓഫീസിന് സമീപം നടന്ന ചടങ്ങിൽ സ്റ്റേറ്റ് സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് എം ബി യൂസുഫ് ബന്തിയോടിന് ഷാൾ അണിയിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മഹ്മൂദ് ഹാജി പൈവളികെ കെ.എഫ് ഇഖ്‌ബാലിന് ഷാൾ അണിയിച്ചു. ജില്ലാ സെക്രട്ടറി അഷ്‌റഫ് പാവൂർ, മണ്ഡലം പ്രസിഡന്റ് അയ്യൂബ് ഉറുമി, ജനറൽ സെക്രട്ടറി ഡോ. ഇസ്മായിൽ മൊഗ്രാൽ, ട്രഷറർ ഇബ്രാഹിം ബേരികെ, വൈസ് പ്രസിഡന്റുമാരായ സുബൈർ കുബണൂർ, മൻസൂർ മർത്യ, സലാം പാട്ലടുക്ക, അലി സാഗ് ബായാർ, സെക്രട്ടറിമാരായ യൂസുഫ് ഷേണി, മുനീർ ബേരിക, ആസിഫ് ഹൊസങ്കടി എന്നിവർ സംബന്ധിച്ചു.