33 കോടി ബമ്പർ അടിച്ച മലയാളി പ്രവാസിയുടെ ടിക്കറ്റിന് ഒരു പ്രത്യേകതയുണ്ട്; ഇങ്ങനെയൊരു ഭാഗ്യം രാജീവ് സ്വപ്‌നത്തിൽ പോലും പ്രതീക്ഷിച്ചില്ല

0
294

അബുദാബി: അടുത്തിടെ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് 15ദശലക്ഷം ദിർഹത്തിന്റെ (ഏകദേശം 33കോടി രൂപ) സമ്മാനം ലഭിച്ച വാർത്ത കേട്ടിരുന്നു. ബിഗ് ടിക്കറ്റിന്റെ 260-ാമത് സീരീസ് നറുക്കെടുപ്പിലാണ് അൽ ഐനിൽ താമസിക്കുന്ന മലയാളിയായ രാജീവ് അരിക്കാട്ടിന് സ്വപ്ന സമ്മാനം ലഭിച്ചത്.

‘037130’ ആയിരുന്നു അദ്ദേഹത്തിന്റെ നമ്പർ. എന്നാൽ ഈ നമ്പറിന് ഒരു പ്രത്യേകത കൂടിയുണ്ട്. തന്റെ മക്കളുടെ ജനനത്തീയതി പ്രകാരം എടുത്ത ടിക്കറ്റ് നമ്പറിനാണ് സമ്മാനം ലഭിച്ചത്. ഭാര്യക്കും എട്ടും അഞ്ചും വയസുള്ള മക്കൾക്കും ഒപ്പമാണ് രാജീവ് താമസിക്കുന്നത്. ആർക്കിടെക്‌ചറൽ ഡ്രാഫ്‌റ്റ്‌സ്മാനായി ജോലി ചെയ്യുകയാണ് രാജീവ്. ബിഗ് ടിക്കറ്റിന്റെ ഗ്രാൻഡ് പ്രൈസ് നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് രാജീവ് പ്രതികരിച്ചിരുന്നു.

‘കഴിഞ്ഞ 10 വർഷത്തിലേറെയായി അൽ ഐനിൽ താമസിക്കുന്നു. മൂന്ന് വർഷമായി ഞാൻ ടിക്കറ്റ് എടുക്കുന്നു. ഇത്തവണ ഭാര്യയും ഞാനും 7,13 എന്നീ നമ്പറുകൾ ഉള്ള ടിക്കറ്റ് തിരഞ്ഞെടുക്കാം എന്നും തിരുമാനിക്കുകയായിരുന്നു. ഞങ്ങളുടെ കുട്ടികളുടെ ജനനത്തീയതി ഇവയാണ്.’- രാജീവ് പറഞ്ഞു.

സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെ 20പേർക്കൊപ്പമാണ് ഇദ്ദേഹം സമ്മാനർഹമായ ടിക്കറ്റ് ഓൺലൈനായി വാങ്ങിയത്. ഇത്തവണ നറുക്കെടുപ്പിൽ ആറ് ടിക്കറ്റുകൾ എടുത്തിരുന്നതായും 40കാരനായ രാജീവ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here