ഇനി 15 വര്‍ഷമല്ല, കേരളത്തിലെ ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലാവധി 22 വര്‍ഷം

0
102

തിരുവനന്തപുരം: കേരളത്തില്‍ സര്‍വീസ് നടത്താവുന്ന ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലാവധി വര്‍ധിപ്പിച്ചു. ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലാവധി 22 വര്‍ഷമായിട്ടാണ് ഉയര്‍ത്തിയത്.

നേരത്തെ പതിനഞ്ച് വര്‍ഷമായിരുന്നു കാലാവധി. 22 വര്‍ഷം പൂര്‍ത്തിയായ ഡീസല്‍ ഓട്ടോറിക്ഷകള്‍ (01-01-2024 മുതല്‍ പ്രാബല്യം ) ഇലക്ട്രിക്കല്‍ ആയോ / LPG ആയോ / CNG ആയോ / LNG ആയോ മാറ്റിയാല്‍ മാത്രമേ സര്‍വീസ് നടത്താന്‍ പാടുള്ളൂ.

ഇതുസംബന്ധിച്ച് മോട്ടോര്‍ വാഹനവകുപ്പ് ഉത്തരവ് ഇറക്കി. നേരത്തെ ഇത് 15 വര്‍ഷം ആയിരുന്നു. മോട്ടോര്‍ വാഹനവകുപ്പിന്റെ ഫേസ്ബുക്ക് പേജിലും ഇതുസംബന്ധിച്ച് പോസ്റ്റുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here