എട്ട് വര്‍ഷത്തിനിടെ ആദ്യം, ഭാര്യ സഫ ബെയ്ഗിന്‍റെ മുഖം മറക്കാത്ത ചിത്രം പങ്കുവെച്ച് ഇര്‍ഫാന്‍ പത്താന്‍

0
195

ബറോഡ: എട്ട് വര്‍ഷത്തിനിടെ ആദ്യമായി ഭാര്യയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. എട്ടാം വിവാഹവാര്‍ഷിക ദിനത്തിലാണ് ഭാര്യ സഫ ബേഗിനൊപ്പം നില്‍ക്കുന്ന ചിത്രം ഇര്‍ഫാന്‍ പങ്കുവെച്ചത്.

‘ഒരാത്മാവിനാൽ കീഴ്‌പ്പെടുത്തിയ ഒരുപാട് റോളുകൾ- മൂഡ് ബൂസ്റ്റർ, കൊമേഡിയൻ, പ്രശ്‌നക്കാരി, എപ്പോഴും കൂടെയുള്ള, സുഹൃത്ത്, എന്‍റെ കുട്ടികളുടെ ഉമ്മ. ഇത് മനോഹരമായ യാത്രയായിരുന്നു. എന്‍റെ ഭാര്യയെന്ന നിലയിൽ എട്ടാം വിവാഹ വാര്‍ഷികത്തില്‍ നിന്നെ ഞാൻ അതിലേറെ സ്നേഹിക്കുന്നു പ്രണയിനി എന്ന കുറിപ്പോടെയാണ് ഇര്‍ഫാന്‍ പത്താന്‍ സമൂഹമാധ്യമങ്ങളിൽ ഭാര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.

മുമ്പ് പലപ്പോഴും ഭാര്യക്കൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ടെങ്കിലും അതിലെല്ലാം സഫ ബേഗിന്‍റെ മുഖാവരണം ധരിച്ച ചിത്രങ്ങളായിരുന്നു. ഭാര്യയുടെ മുഖം പുറത്ത് കാണിക്കാത്തതിന്‍റെ പേരില്‍ പത്താനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇന്ത്യക്കാരിയാണെങ്കിലും സഫ വളര്‍ന്നത് സൗദിയിലായിരുന്നു. മോഡലായിരുന്ന സഫ പ്രൊഫഷണല്‍ നെയില്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയിലും ശ്രദ്ധേയയാണ്. സൗദിയിലെ വ്യവസായിയായ മിര്‍ശ ഫാറൂഖിയാണ് സഫയുടെ പിതാവ്.

2016ലാണ് ഇര്‍ഫാനും സഫയും വിവാഹിതരായത്. ദമ്പതികള്‍ക്ക് ഇമ്രാന്‍, സുലൈമാന്‍ എന്നിങ്ങനെ രണ്ട് കുട്ടികളുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും ഐപിഎല്ലില്‍ നിന്നും വിരമിച്ചശേഷം കമന്‍റേറ്ററെന്ന നിലയിലും പത്താന്‍ ശ്രദ്ധേയനായിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here