ബമ്പറടിച്ചത് മലയാളിക്ക്; ബിഗ് ടിക്കറ്റില്‍ 33 കോടിയുടെ ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കി പ്രവാസി

0
353

അബുദാബി: മലയാളികളടക്കം നിരവധി പേര്‍ക്ക് വന്‍തുകയുടെ ഭാഗ്യസമ്മാനങ്ങള്‍ നല്‍കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 260-ാമത് സീരിസ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ 1.5 കോടി ദിര്‍ഹം (33 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി. അൽ ഐനിൽ താമസിക്കുന്ന മലയാളിയായ രാജീവ് അരിക്കാട്ട് ആണ് സ്വപ്‌ന വിജയം സ്വന്തമാക്കിയത്.

സമ്മാനവിവരം അറിയിക്കുന്നതിനായി ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ രാജീവിനെ വിളിച്ചു. സമ്മാനം നേടിയ വിവരം അദ്ദേഹത്തിന് വിശ്വസിക്കാനായില്ല. ഗ്രാന്‍ഡ് പ്രൈസ് നേടാനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ഇതൊരു സ്വപ്നം പോലെ തോന്നുന്നെന്നും അദ്ദേഹം പറഞ്ഞു. ഭാര്യക്കും എട്ടും അഞ്ചും വയസ്സുള്ള രണ്ട് മക്കള്‍ക്കും ഒപ്പമാണ് രാജീവ് താമസിക്കുന്നത്. ആര്‍ക്കിടെക്ചറല്‍ ഡ്രാഫ്റ്റ്സ്മാനായി ജോലി ചെയ്യുന്ന രാജീവ് മൂന്ന് വര്‍ഷം മുമ്പാണ് ആദ്യമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത്. അന്ന് മുതല്‍ നറുക്കെടുപ്പുകളില്‍ പങ്കെടുക്കാറുണ്ട്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 20 പേര്‍ക്കൊപ്പമാണ് ഇദ്ദേഹം സമ്മാനാര്‍ഹമായ ടിക്കറ്റ് ഓണ്‍ലൈനായി വാങ്ങിയത്. സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യാനാണ് തീരുമാനമെന്ന് ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ ചോദിച്ചപ്പോള്‍ അതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.

തേര്‍ഡ് പാര്‍ട്ടി പേജുകളും ഗ്രൂപ്പുകളും വഴി ബിഗ് ടിക്കറ്റ് വാങ്ങുന്നവര്‍ അതിന്‍റെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കണമെന്ന് വഞ്ചിതരാകരുതെന്നും ബിഗ് ടിക്കറ്റ് അധികൃതര്‍ അറിയിച്ചു. വരുന്ന നറുക്കെടുപ്പുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ബിഗ് ടിക്കറ്റ് സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കുക. ഇന്നത്തെ നറുക്കെടുപ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ബിഗ് ടിക്കറ്റ് വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ എന്നിവ സന്ദര്‍ശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here