ജയിലുകളില്‍ തടവുകാരായ സ്ത്രീകള്‍ ഗര്‍ഭിണികളാകുന്ന സംഭവം; സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

0
209

ന്യുഡല്‍ഹി: രാജ്യത്തെ ജയിലുകളില്‍ തടവുകാരായ സ്ത്രീകള്‍ ഗര്‍ഭിണികളാകുന്ന സംഭവത്തില്‍ സ്വമേധയാ കേസ് എടുത്ത് സുപ്രീംകോടതി. ജയിലുകളിലെ അടിസ്ഥാന സൗകര്യം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നടപടി.

പശ്ചിമ ബംഗാളിലെ ജയിലുകളില്‍ സ്ത്രീകള്‍ ഗര്‍ഭിണികളായതില്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നല്‍കിയ കണക്കുകള്‍ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ നടപടി. തടവുകാരായി ജയിലില്‍ കഴിയുന്ന സമയത്ത് സ്ത്രീക്ക് ഗര്‍ഭിണികളാകുന്നുവെന്നും ജയിലുകളില്‍ കുറഞ്ഞത് 196 കുഞ്ഞുങ്ങളെങ്കിലും ജനിച്ചിട്ടുണ്ടെന്നും അമിക്കസ് ക്യൂറി കല്‍ക്കട്ട ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

വ്യാഴാഴ്ചയാണ് വനിത തടവുകാരുടെ ഇടങ്ങളില്‍ പുരുഷ ജീവനക്കാരുടെ പ്രവേശനം വിലക്കണമെന്നാവവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം, ജസ്റ്റിസ് സുപ്രതിം ഭട്ടാചാര്യ എന്നിവരടങ്ങിയ കല്‍ക്കട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ വനിതാ തടവുകാര്‍ ഗര്‍ഭിണികളായ സമയത്തെ കുറിച്ചും എങ്ങനെയെന്നതിനെ കുറിച്ചുമുള്ള രേഖകള്‍ അമിക്കസ് ക്യൂറി വ്യക്തമാക്കിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here