റാഞ്ചി: കോണ്‍ഗ്രസ് രാജ്യത്ത് അധികാരത്തിലേറിയാല്‍ 50 ശതമാനം എന്ന സംവരണ പരിധി എടുത്തുകളയുമെന്ന് രാഹുല്‍ ഗാന്ധി. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി സംസാരിക്കുന്ന വേളയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാഗ്ധാനം. കൂടാതെ തങ്ങള്‍ അധികാരത്തിലേറിയാല്‍ രാജ്യത്തൊട്ടാകെ ജാതി സെന്‍സസ് നടപ്പാക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ വലിയ ആശുപത്രികളിലും കമ്പനികളിലും സ്‌കൂളുകളിലും കോളേജുകളിലും കോടതികളിലുമൊക്കെ ദലിത്,ഗോത്ര,പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടത്ര പ്രാതിനിത്യമില്ലെന്നും ഇവര്‍ രാജ്യത്ത് ഇപ്പോഴും തൊഴില്‍ അടിമത്തം നേരിടുകയാണെന്നും അദേഹം പറഞ്ഞു.താന്‍ പിന്നാക്ക വിഭാഗക്കാരനാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. എന്നാല്‍, ജാതിസംവരണം നടപ്പാക്കണമെന്ന് പറഞ്ഞാല്‍ രാജ്യത്ത് സമ്പന്നരും പാവങ്ങളും. എന്നീ രണ്ട് ജാതികള്‍ മാത്രമാണുള്ളതെന്ന് അദ്ദേഹം പറയും രാഹുല്‍ പറഞ്ഞു.
ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയായി അധികാരത്തിലേറിയ ജെ.എം.എം നേതാവ് ചംപായ് സോറനെ രാഹുല്‍ അഭിനന്ദിച്ചു. സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ബി.ജെ.പിആര്‍.എസ്.എസ് ഗൂഢാലോചനയാണ് തകര്‍ന്നത്. ഒരു ഗോത്രവിഭാഗക്കാരന്‍ മുഖ്യമന്ത്രിയായത് അംഗീകരിക്കാന്‍ ബി.ജെ.പിക്കാവുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു.