സ്കൂളിൽ കളിക്കുന്നതിനിടെ വീണ് പരിക്കേറ്റു; ചികിത്സയിലിരിക്കെ അഞ്ചര വയസ്സുകാരൻ മരിച്ചു

0
147

പത്തനംതിട്ട: റാന്നിയിൽ സ്കൂളിൽകളിക്കുന്നതിനിടെ വീണ് ചികിത്സയിലിരിക്കെ അഞ്ചര വയസ്സുകാരൻ മരിച്ചു. പ്ലാങ്കമൺ ഗവ. എൽ പി സ്കൂൾ വിദ്യാർഥി ആരോൺ വി വർഗീസ് ആണ് മരിച്ചത്. റാന്നി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഇന്നലെ വൈകിട്ടാണ് കുട്ടി സ്കൂളില്‍ നിന്ന് വീണെന്ന് പറഞ്ഞ് മാതാപിതാക്കള്‍ക്ക് ഫോണ്‍ വരുന്നത്. തുടര്‍ന്ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ കൈക്കുഴ തെറ്റിയിട്ടുണ്ടെന്നും ഇതിന്‍റെ ചികിത്സക്കായി അനസ്തേഷ്യ നല്‍കണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഉടന്‍ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here