ഇന്ത്യക്കാർക്ക് പ്രീ അപ്രൂവ്ഡ് വിസ പദ്ധതിയുമായി എമിറേറ്റ്സ് എയർലൈൻസ്

0
126

ദുബൈ: ഇന്ത്യക്കാർക്ക് ദുബൈയിലേക്ക് വരാൻ പ്രീ അപ്രൂവൽ വിസാ സംവിധാനവുമായി എമിറേറ്റ്സ് എയർലൈൻസ്. ഇത്തരത്തിൽ വിസയെടുക്കുന്നവർക്ക് ദുബൈ വിമാനത്താവളത്തിൽ ക്യൂ നിൽക്കാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കാം. യു.കെ, യു.എസ് വിസയുള്ള ഇന്ത്യക്കാർക്കാണ് ഈ ആനുകൂല്യം.

ആറുമാസത്തെയെങ്കിലും കാലാവധിയുള്ള യു.കെ, യു.എസ് വിസയോ, യു.കെ റെസിഡൻസിയോ ഉള്ള ഇന്ത്യക്കാർക്കാണ് എമിറേറ്റ്സ് പ്രഖ്യാപിച്ച പ്രീ അപ്രൂവ്ഡ് വിസ ലഭിക്കുക. നേരത്തെ ഇത്തരം വിസകളുള്ള ഇന്ത്യക്കാർക്ക് ദുബൈയിൽ ഓൺഅറൈവൽ വിസ ലഭിക്കുമായിരുന്നു. ഇത് കൂടുതൽ എളുപ്പമാക്കുകയാണ് ഈ പദ്ധതി.

എമിറേറ്സ് വിമാനത്തിൽ ടിക്കറ്റെടുത്തവർക്ക് വെബ്സൈറ്റിലെ Manage an Existing booking വിഭാഗത്തിൽ വിസക്ക് അപേക്ഷ നൽകാം. പ്രീ അപ്രൂവൽ വിസയുമായി ദുബൈയിലെത്തുന്നവർക്ക് വിമാനത്താവളത്തിൽ ക്യൂ നിൽക്കാതെ തന്നെ നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങാം എന്നതാണ് സൗകര്യം.

LEAVE A REPLY

Please enter your comment!
Please enter your name here