ലോസ്റ്റ് ലഗ്ഗേജിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ദുബൈ വിമാനത്താവള അധികൃതർ

0
166

ദുബൈ: വ്യാജ പേരുകളിൽ ലോസ്റ്റ് ലഗ്ഗേജുകൾ വില്പനയ്ക്ക് വെച്ച് കൊണ്ട് ഫേസ്ബുക്കിലും, ഇൻസ്റാഗ്രാമിലും വരുന്ന തട്ടിപ്പ് പരസ്യങ്ങളെക്കുറിച്ച് ദുബൈ എയർപോർട്ട് അധികൃതർ മുന്നറിയിപ്പ് നൽകി. 2024 ഫെബ്രുവരി 1-നാണ് ദുബൈ എയർപോർട്ട് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്.

തങ്ങളുടെ പേര് ദുരുപയോഗം ചെയ്ത് കൊണ്ട് ഇത്തരം വ്യക്തികൾ നടത്തുന്ന തട്ടിപ്പുകൾക്ക് ഇരയാകരുതെന്നും, ജാഗ്രത പുലർത്താനും പൊതുജനങ്ങളോട് ദുബൈ എയർപോർട്ട് അധികൃതർ ആഹ്വാനം ചെയ്തു. ഇത്തരം തട്ടിപ്പ് പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യരുതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here