കെപിസിസിയുടെ പ്രവര്‍ത്തന ഫണ്ട് പിരിവില്‍ വിഴ്ച,കാസര്‍കോട് ജില്ലയിലെ അഞ്ച് മണ്ഡലം പ്രസിഡന്‍റുമാരെ നീക്കി

0
249

തിരുവനന്തപുരം:കാസര്‍ഗോഡ് ജില്ലയില്‍ കെപിസിസിയുടെ പ്രവര്‍ത്തന ഫണ്ട് പിരിവില്‍ വിഴ്ചവരുത്തിയ മണ്ഡലം പ്രസിഡന്‍റുമാരെ തല്‍സ്ഥാനത്ത് നിന്ന് കെപിസിസി പ്രസിഡന്‍റ്  കെ.സുധാകരന്‍ എംപി നീക്കം ചെയ്തതായി കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.മണ്ഡലം പ്രസിഡന്‍റുമാരായ കെപി ബാലകൃഷ്ണന്‍(കാഞ്ഞങ്ങാട്),രവി പൂജാരി(കുമ്പള),ബാബു ബന്ദിയോട്(മംഗല്‍പാടി),മോഹന്‍ റൈ(പൈവെളിഗെ), എ.മൊയ്ദീന്‍ കുഞ്ഞ്(മടിക്കൈ) എന്നിവര്‍ക്കെതിരെയാണ് സംഘടനാപരമായ അച്ചടക്ക നടപടി കെപിസിസി സ്വീകരിച്ചതെന്നും ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

എഐസിസി മാതൃകയില്‍ കേരളത്തിലും ലോക്സഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസിനെ സജ്ജമാക്കാന്‍ കെപിസിസിയില്‍ വാര്‍ റൂം തയാറായി. എട്ട് പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളാണ് തെരഞ്ഞെടുപ്പ് വാര്‍ റൂമില്‍ ഏകോപിപ്പിക്കുന്നത്.പാര്‍ട്ടിയുടെ ഏകോപനവും കോണ്‍ഗ്രസിന്‍റെ  സന്ദേവും പ്രവര്‍ത്തകരില്‍ എത്തിക്കുന്നതുമാണ് ഇതില്‍ മുഖ്യം. മീഡിയ ഏകോപനം, നിയമസഹായ സംവിധാനം, പരിശീലനം, നയ ഗവേഷണ വിഭാഗം തുടങ്ങിയവയും വാര്‍ റൂമിന്റെ ചുമതലകളാണ്. സംസ്ഥാനത്തെ 25177 ബൂത്ത് ഭാരവാഹികള്‍ക്കും ബിഎല്‍എമാര്‍ക്കും പരിശീലനം നല്‍കുവാന്‍ ഉദ്ദേശിക്കുന്നു. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ റൂമിന്‍റെ  മറ്റൊരു പതിപ്പാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here