Friday, January 24, 2025
Home Latest news കേന്ദ്ര അവഗണന: കര്‍ണാടക സര്‍ക്കാര്‍ നടത്തുന്ന ഡല്‍ഹി സമരത്തിന് തുടക്കം

കേന്ദ്ര അവഗണന: കര്‍ണാടക സര്‍ക്കാര്‍ നടത്തുന്ന ഡല്‍ഹി സമരത്തിന് തുടക്കം

0
125

ഡല്‍ഹി: കര്‍ണാടക സര്‍ക്കാര്‍ നടത്തുന്ന ഡല്‍ഹി സമരത്തിന് തുടക്കം. ജന്തര്‍മന്തറിലാണ് കേന്ദ്രസര്‍ക്കാരിന്റെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടുള്ള അവഗണനയ്‌ക്കെതിരെയാണ് പ്രതിഷേധം. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, മറ്റ് ജനപ്രതിനിധികളെന്നിവരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. ചലോ ഡല്‍ഹി എന്ന പേരിലാണ് പ്രതിഷേധം നടക്കുന്നത്. സമാനമായ വിഷയത്തില്‍ കേരളത്തിന്റെ ഡല്‍ഹി സമരം നാളെ നടക്കും. നല്‍കുന്ന നികുതി വിഹിതത്തിനനുസരിച്ച് ന്യായമായ വിഹിതം കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നില്ലെന്നാണ് കര്‍ണാടകയും കേരളവും ഉയര്‍ത്തുന്ന ആക്ഷേപം.

കേന്ദ്രധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍, പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി, രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖര്‍ഗെ, കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി എ നാരായണസ്വാമി എന്നിവരെ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിഷേധത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

നികുതി വിഹിതം വിതരണം ചെയ്യുന്നതിലെ അനീതിക്കെതിരെയാണ് സമരമെന്ന് സിദ്ധരാമയ്യ പറഞ്ഞു. പ്രതിഷേധം ബിജെപിക്കെതിരെയല്ല, എംഎല്‍എമാര്‍ പാര്‍ട്ടിയുടെ അതിര്‍വരമ്പുകള്‍ മറക്കണമെന്നും പ്രതിഷേധത്തില്‍ പങ്കെടുക്കണമെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു. കര്‍ണാടക മന്ത്രിസഭ ഒന്നാകെ കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കാന്‍ ഡല്‍ഹിയിലേക്കെത്തിയ കാഴ്ചയാണ് കാണുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ബി വി ശ്രീനിവാസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here