ബൈക്ക് നിയന്ത്രണംവിട്ട് കുഴിയില്‍ വീണ് അപകടം; യുവാവിന് ദാരുണാന്ത്യം

0
145

പാഞ്ഞാള്‍ (തൃശ്ശൂർ): ബൈക്ക് നിയന്ത്രണംവിട്ട് കുഴിയില്‍ വീണ് യുവാവ് മരിച്ചു. വല്ലങ്ങിപ്പാറ പുത്തന്‍പീടികയില്‍ ജലീല്‍-റംല ദമ്പതികളുടെ മകന്‍ അബു താഹിറാ (21)ണ് മരിച്ചത്. സുഹൃത്ത് പരക്കാട് മണപ്പാട് പറമ്പില്‍ കുഞ്ഞുമുഹമ്മദ്-ജസീല ദമ്പതികളുടെ മകന്‍ അനസ് (17) പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയില്‍ ചെറങ്കോണം വളവിലാണ് അപകടം ഉണ്ടായത്. നിയന്ത്രണംവിട്ട ബൈക്ക് കലുങ്കിലെ കുഴിയില്‍ വീണാണ് അപകടം. പ്രദേശവാസികള്‍ ഇരുവരെയും ഉടന്‍ വടക്കാഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അബു താഹിര്‍ മരിച്ചു. ചേലക്കര പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here