വെറും 39,949 രൂപയ്ക്ക് ഐഫോൺ 15; ഫ്ലിപ്പ്കാർട്ടിൽ വമ്പൻ ഓഫർ

0
201

എന്നെങ്കിലും ഒരിക്കൽ ഒരു ഐഫോൺ സ്വന്തമായി വാങ്ങണം എന്ന് ആ​ഗ്രഹിക്കുന്നവർ ഉണ്ടായിരിക്കും. അത്തരക്കാർക്ക് ഇതാ ഒരു സന്തോഷവാർത്ത. 72,999 രൂപ വിലയുള്ള ഐഫോൺ 15 ഇപ്പോൾ വെറും 39,949 രൂപയ്ക്ക് ഇപ്പോൾ ഫ്ളിപ്കാർട്ടിൽ നിന്നും ലഭിക്കും. വലന്റൈൻസ് ഡേ പ്രമാണിച്ച് ഫ്ളിപ്കാർട്ട് ഒരുക്കിയിരിക്കുന്ന ബി​ഗ് ബജറ്റ് ഡേയ്സ് (Big Bachat Days) സെയിലിനോട് അനുബന്ധിച്ചാണ് ഈ ഓഫർ. ഒരു ഐഫോൺ സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്നവർക്കും പ്രിയപ്പെട്ടവർക്ക് ഐഫോൺ സമ്മാനിക്കാൻ ആ​ഗ്രഹം ഉള്ളവർക്കും ഇത് മികച്ച ഒരു അവസരം ആയിരിക്കും എന്ന് ചുരുക്കം.

എന്നാൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. എച്ച്‍ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപയോ​ഗിക്കുമ്പോളും ഐഫോൺ 14 എക്സ്ചേഞ്ച് ചെയ്യുമ്പോളും മാത്രമാണ് മേൽപറഞ്ഞ ഓഫർ ലഭ്യമാകുക. എച്ച്‌ഡിഎഫ്‌സി കാർഡ് ഉപയോഗിച്ച് 4000 രൂപ ഈ ഓഫർ പ്രമാണിച്ച് ലാഭിക്കാനാകും. അതായത്, എച്ച്‌ഡിഎഫ്‌സി കാർഡ് വഴി പേയ്മെന്റ് നടത്തിയാൽ 68,999 രൂപക്ക് ഫ്ളിപ്കാർട്ടിൽ നിന്നും ഐഫോൺ 15 ലഭിക്കും. നിങ്ങളുടെ പഴയ ഐഫോൺ 14 എക്‌സ്‌ചേഞ്ച് ചെയ്താൽ വില പിന്നെയും കുറയും. ഇങ്ങനെ ചെയ്താൽ 39,949 രൂപക്ക് വൻ വിലക്കുറവിൽ ഇപ്പോൾ ഫ്ളിപ്കാർട്ടിൽ നിന്നും ഐഫോൺ വാങ്ങാം.

ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവ നിലയിൽ ഇന്ത്യയിൽ നിർമിക്കുന്നുണ്ട്. നിർമാണത്തിനു വേണ്ട പല ഘടകളും ഇറക്കുമതി ചെയ്യുന്നവയാണ്. ഇതിന് ഉയർന്ന ഇറക്കുമതി തീരുവയും നൽകുന്നുണ്ട്. ബേസിക് കസ്റ്റംസ് ഡ്യൂട്ടി 20 ശതമാനമാണ്. ഐഫോണിന് 18 ശതമാനം ജിഎസ്ടിയും ഉണ്ട്. വിതരണ ചെലവുകളും ചില്ലറ വ്യാപാരികളുടെ മാർജിനുകളും എല്ലാം ചേർത്താണ് അന്തിമ വില നിശ്ചയിക്കുന്നത്. അതിനാൽ ഇന്ത്യയിൽ നിർമിക്കുന്ന ഐഫോണുകളുടെ വിലയിൽ കാര്യമായ കുറവൊന്നുമില്ല. അതുകൊണ്ടു തന്നെ ഫ്ലിപ്കാർട്ടിലെ ഈ ഓഫർ പ്രയോജനപ്പെടുത്താൻ താത്പര്യം പ്രകടിപ്പിച്ച് പല ഐഫോൺ പ്രേമികളും രം​ഗത്തെത്താൻ സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here