ബംഗളൂരു: കമ്മനഹള്ളിയില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. കൊല്ലം സ്വദേശികളായ ആല്‍ബി ജി ജേക്കബ് (21), വിഷ്ണുകുമാര്‍ എസ് (25) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച അര്‍ധരാത്രിയോടെയായിരുന്നു അപകടം. ഡിവൈഡറില്‍ ബൈക്കിടിച്ച് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ഒരാള്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. കമ്മനഹള്ളിയിലെ സര്‍ക്കാര്‍ ആശുപത്രിയിലും നിംഹാന്‍സിലുമായാണ് മൃതദേഹങ്ങളുള്ളത്. വിവരമറിഞ്ഞ ബന്ധുക്കള്‍ ബംഗളൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കമ്മനഹള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.