വാഹനം ഓടിക്കുന്നതിനിടെ ചെവിയില്‍ തൊട്ടു; മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്ന പേരില്‍ എ.ഐ ക്യാമറ വക പിഴ

0
175

കാര്‍ ഓടിക്കുന്ന വേളയില്‍ ചെവിയില്‍ തൊട്ട യുവാവിന് പിഴയിട്ട് എ.ഐ ക്യാമറ. സംഭവം വിവാദമായതിനെ തുടര്‍ന്ന് അധികൃതര്‍ യുവാവിനെ പിഴയില്‍ നിന്നും ഒഴിവാക്കി. അറയ്ക്കല്‍ നാലകത്ത് മുഹമ്മദ് എന്ന യുവാവിനാണ് കാറോടിച്ചപ്പോള്‍ ചെവിയില്‍ സ്പര്‍ശിച്ചതിന് മോട്ടോര്‍ വാഹന വകുപ്പ് 2000 രൂപ പിഴയീടാക്കിയത്.കഴിഞ്ഞ സെപ്റ്റംബറിന് മുഹമ്മദും ഭാര്യാപിതാവും ലക്കിടി-തിരുവില്വാമല റോഡിലൂടെ യാത്ര ചെയ്യുന്ന വേളയിലായിരുന്നു സംഭവം.

കാറോടിച്ചിരുന്ന മുഹമ്മദ് ചെവിയില്‍ തൊട്ടത് മിത്രാനന്ദപുരത്തെ എ.ഐ ക്യാമറയിലെ ദൃശ്യങ്ങളില്‍ പതിയുകയും, തുടര്‍ന്ന് മൊബൈല്‍ഫോണ്‍ ഉപയോഗിച്ചെന്ന രീതിയില്‍ എം.വി.ഡിയില്‍ നിന്നും നോട്ടീസ് വരികയുമായിരുന്നു. മുഹമ്മദ് നാട്ടില്‍ നിന്നും വിദേശത്തേക്ക് പോയതിന് ശേഷമാണ് പിഴ സംബന്ധിച്ച നോട്ടീസ് വീട്ടിലെത്തുന്നത്. ഇതിലെ ചിത്രങ്ങളില്‍ മുഹമ്മദ് ഫോണ്‍ ഉപയോഗിക്കുന്നില്ലെന്ന് വ്യക്തമായിരുന്നു.

തുടര്‍ന്ന് വാഹനത്തിന്റെ ഉടമയായ മുഹമ്മദിന്റെ സഹോദരന്‍ പാലക്കാട് മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തി സംസാരിക്കുകയും, തുടര്‍ന്ന് പിഴ ഒഴിവാക്കുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here