വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിയ 17 കാരി ഗർഭിണി; യുവാവ് അറസ്റ്റിൽ

0
356

മഞ്ചേശ്വരം: വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ 17 കാരി ഗർഭിണിയാണെന്ന് കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പോലീസ് അന്വേഷിച്ച് വരുന്നു. ഷിറിയയിലെ ഉനൈദ് (25) ആണ് ആറസ്റ്റിലായത്.

രണ്ടുപേരും പെൺകുട്ടിയുടെ വീട്ടിൽ നിത്യ സന്ദർശകനായിരുന്നു. പെൺകുട്ടിയുമായി സൗഹൃദം നടിച്ച് വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഇരുവരുമെത്തി പലപ്രാവശ്യം പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

പെൺകുട്ടിക്ക് ഒരാഴ്ചമുമ്പ് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് നാല് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ഇതേ തുടർന്ന് ആശുപത്രി അധികൃതർ മഞ്ചേശ്വരം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഉനൈദിനെ റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here