ചന്ദ്രഗിരി സ്‌കൂളിലെ 2004 SSLC ബാച്ച് “ഒന്നാഗെ ഒരോസം” സീസൺ-2 20 വർഷങ്ങൾക്ക് ശേഷം ദുബായിൽ ഒത്തുകൂടി

0
132

ദുബായ്: സ്നേഹത്തിൻ്റെയും, സൗഹൃദത്തിൻ്റെയും ഓർമ്മകൾ വായിച്ചെടുത്ത് 20 വർഷങ്ങൾക്ക് ശേഷം ചന്ദ്രഗിരി സ്കൂളിലെ SSLC ബാച്ച് ഒന്നാഗെ ഒരോസം സീസൺ 2 പ്രൗഢമായി സമാപിച്ചു. കഴിഞ്ഞ മൂന്നു മാസത്തോളമായി നടന്ന വിവിധ പരിപാടികളുടെ സമാപനം ദുബായ് ദേര ഗ്രീക്കിലെ pearl creek hotel ഇൽ വെച്ചു നടന്നു .

ഒന്നാഗെ ഓരോസം യു എ ഇ കമ്മിറ്റി ഷംസീർ സ്വാഗതം പറഞ്ഞ പ്രോഗ്രാമിൽ പ്രസിഡന്റ്‌ ഷഫീഖ് നാലപ്പാട് ഉദ്ഘാടനം നിർവഹിച്ചു. പരുപാടിയുടെ മുഖ്യ ആസൂത്രകയായ സെക്രട്ടറി മഹറുന്നിസ നന്ദി പ്രകാശിപ്പിച്ചു.

ജീവിത പ്രാരാബ്ധങ്ങളുടെയും തുരക്കുപിടിച്ച ജോലിക്കിടയിലും പരസ്പരം പല ദിശകളിൽ അകപ്പെട്ടു പോയ കൂട്ടുകാരുടെ ഈ ഒത്തുചേരൽ വളരെ ഹൃദ്യമായിരുന്നു .

വിവിധ ജിസിസികളിൽ നിന്നും വന്ന് ഒന്നിച്ച കൂട്ടുകാരുടെ കൂടെ ആഘോഷിക്കാൻ നാട്ടിൽനിന്നുമുള്ള സുഹൃത്തുക്കളുംഎത്തിയത് പരിപാടി കൂടുതൽ വർണാഭമായി .

സഹപാടികളുടെയും അവരുടെ കുടുംബങ്ങളുടെയും കലാ കായിക പരിപാടികളോടെ ഒത്തുചേരൽ മുന്നോട്ട് പോയി .കൂടെ പഠിച്ച സാമ്പത്തികമായി അവശത അനുഭവിക്കുന്ന കൂട്ടുകാർക്കു ഒരു സഹായ ഹസ്തമായി ഈ കൂട്ടായ്മ ഒരു ഫണ്ടും ഉണ്ടാക്കുകയുണ്ടായി. 2023 ജനുവരി 15 നു ഒന്നാഗെ ഒരോസം സീസൺ -1 സംഘടിപ്പിച്ചിരുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here