ഇച്ചിലങ്കോട് ഇസ്‌ലാമിയ എ.എല്‍.പി സ്‌കൂള്‍ 78-ാം വാര്‍ഷികാഘോഷം നാളെ

0
134

ഇച്ചിലങ്കോട്, ബംബ്രാണ, മീപ്പിരി പ്രദേശത്തുകാരുടെ ഏക ആശ്രയമായിരുന്നു. ബീറോളിക ഗ്രൗണ്ടില്‍ നാളെ രാവിലെ 10 ന് സ്‌കൂള്‍ മാനേജര്‍ അന്‍സാര്‍ ഷെരൂല്‍ പതാക ഉയര്‍ത്തും. മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡന്റ് റുബീന നൗഫല്‍ ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഹസന്‍ ഇച്ചിലങ്കോട് അധ്യക്ഷനാകും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും. ചടങ്ങില്‍ മുന്‍കാല അധ്യാപകരെ ആദരിക്കും. കൊവിഡിനെ തുടര്‍ന്ന് മാറ്റി വെച്ച വാര്‍ഷികാഘോഷം ഉത്സവാമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍. പ്രദേശത്തെ മൂന്ന് ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ഉച്ചമുതല്‍ കുട്ടികളുടെ വിവിധങ്ങളായ കലാ പരിപാടികള്‍ ആരംഭിക്കും. രാത്രി 7 ന് തന്‍സീര്‍ കൂത്തുപറമ്പ് നയിക്കുന്ന ഗാനമേളയും അരങ്ങേറുമെന്ന് ഹസന്‍ ഇച്ചിലങ്കോട്, അധ്യാപകന്‍ ജിജേഷ്, ഹനീഫ് ബി.എ, മജീദ് മൊഗര്‍, ഷാഫി പൊയ്യ, അസീസ് പള്ളിക്ക, നസീം മൊഗര്‍, മുഹമ്മദ് ബീരോളിക എന്നിവര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here