വ്യാജ സ്വർണം പണയംവെച്ച് നാലരലക്ഷത്തോളം തട്ടിയ മലയാളി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

0
148

മംഗളൂരു: വിവിധ സഹകരണസംഘങ്ങളിൽ വ്യാജ സ്വർണം പണയംവെച്ച് നാലരലക്ഷത്തോളം രൂപ തട്ടിയ മലയാളി ഉൾപ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ഡാനിഷ് (43), നെല്യാടി സ്വദേശി സെബാസ്റ്റ്യൻ (47) എന്നിവരെയാണ് ഉപ്പിനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ സഹകരണസംഘങ്ങൾ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.

ജനുവരി 27-ന് നെല്യാടിയിലെ കാമധേനു മഹിളാ സഹകരണസംഘത്തിൽ 30 ഗ്രാം വീതമുള്ള നാല് വ്യാജ സ്വർണവളകൾ പണയംവെച്ച് സെബാസ്റ്റ്യനും ഡാനിഷും ചേർന്ന് 1.40 ലക്ഷം രൂപ കടം എടുത്തിരുന്നു. പരിശോധനയിൽ വളകൾ വ്യാജമാണെന്ന് കണ്ടെത്തിയതോടെ ബാങ്ക് മാനേജർ സി.എച്ച്. ചൈതന്യ ഉപ്പിനങ്ങാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ആലങ്കാരുവിലെ പട്ടിന സഹകാരി സംഘത്തിൽനിന്ന്‌ സമാനമായ രീതിയിൽ 1.35 ലക്ഷവും ഉപ്പിനങ്ങാടിയിലെ ഒടിയൂർ മൾട്ടി പർപ്പസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽനിന്ന് 1.70 ലക്ഷവും ഇവർ വ്യാജ സ്വർണം പണയംവെച്ച്‌ കടമെടുത്തതായി പരാതി വന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here