ഒഡിഷയിൽനിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; മംഗളൂരുവിൽ രണ്ട്‌ മലയാളികൾ അറസ്റ്റിൽ

0
167

മംഗളൂരു: ഒഡിഷയിൽനിന്ന് 28 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച രണ്ട് മലയാളികൾ മംഗളൂരുവിൽ അറസ്റ്റിൽ. വയനാട് വൈത്തിരി സ്വദേശി എം.എസ്. അനൂപ് (കാട്ടി -28), കണ്ണൂർ പടിയൂർ സ്വദേശി കെ.വി. ലത്തീഫ് (36) എന്നിവരെയാണ് സിറ്റി ക്രൈം ബ്രാഞ്ച് (സി.സി.ബി.) പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 120 കിലോ കഞ്ചാവും പിടിച്ചെടുത്തു.

ഒഡിഷയിൽനിന്ന് ആന്ധ്രാപ്രദേശ്-ബെംഗളൂരു വഴി ജീപ്പിലാണ് പ്രതികൾ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ജീപ്പിന്റെ പിറകുവശത്തെ ബമ്പറിനടുത്ത് പ്രത്യേകം ഇരുമ്പുപെട്ടി ഉണ്ടാക്കി അതിലാണ് കഞ്ചാവ് ഒളിപ്പിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

പ്രതിയായ അനൂപിനെതിേര 2018-ൽ മൈസൂരു ജില്ലയിലെ നഞ്ചൻകോട് റൂറൽ പോലീസ് സ്റ്റേഷനിൽ മോഷണക്കേസുള്ളതായും വയനാട്ടിലെ അമ്പലവയൽ, കൽപ്പറ്റ പോലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന് കടത്ത്, അടിപിടി തുടങ്ങിയവയ്ക്കും കേസുള്ളതായി പോലീസ് പറഞ്ഞു. സി.സി.ബി. പോലീസ് ഇൻസ്‌പെക്ടർ ശ്യാം സുന്ദറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here