കാസർകോട്: കാഞ്ഞങ്ങാട് ആവിക്കരയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് നഗരത്തിൽ വാച്ച് വർക്‌സ് കട നടത്തുന്ന സൂര്യപ്രകാശ് (55), ഭാര്യ ഗീത (48), സൂര്യപ്രകാശിൻ്റെ മാതാവ് ലീല (90) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. റെയിൽവേ സ്റ്റേഷന് പിറകുവശം ആവിക്കര മുത്തപ്പൻ ക്ഷേത്രത്തിന് തൊട്ട് സമീപത്തെ ഹബീബ് കോർട്ടേഴ്‌സിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് ഹോസ്‌ദുർഗ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സൂര്യപ്രകാശിന്റെയും ഗീതയുടെയും മക്കൾ സ്ഥലത്തുണ്ടായിരുന്നില്ല. മകൻ അജയ് ജോലി ആവശ്യാർത്ഥം എറണാകുളത്താണ്. പെൺമക്കളായ ഐശ്വര്യയും ആര്യയും വിവാഹിതരായി ഭർത്താക്കന്മാരുടെ വീട്ടിലാണ്