കേരളത്തിൽ കൊടുംചൂട് തുടരുന്നു; 12 ജില്ലകളിൽ യെലോ അലർട്ട്, ജാഗ്രത

0
159

തിരുവനന്തപുരം: കേരളം ചുട്ടുപൊള്ളുന്നു. സംസ്ഥാന ചരിത്രത്തിലാദ്യമായി 12 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ്. ഇടുക്കിയും വയനാടും ഒഴികെ മറ്റെല്ലാ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്.

50 വർഷത്തെ ശരാശരി പ്രകാരം ഇതാദ്യമാണ് മിക്ക ജില്ലകളിലും താപനില രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ഉയരുന്നത്. കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ 38 ഡിഗ്രി വരെയും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളില്‍ 37 ഡിഗ്രി വരെയും തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 36 ഡിഗ്രി വരെയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലെ അന്തരം എട്ടു മുതല്‍ 12 ഡിഗ്രി വരെയായി കുറഞ്ഞതും ആശങ്ക ഉയർത്തുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here