കോടിക്കണക്കിന് മത്തികൾ തീരത്തടിഞ്ഞതിനു ശേഷം ഫിലിപ്പൈൻ സിൽ നടന്നത്; വീഡിയോ കാണാം…

0
305

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത് കോടിക്കണക്കിന് മത്തികൾ തീരത്തടിഞ്ഞതിന്റെ വീഡിയോ ആണ്. മത്തി ചാകര വീഡിയോ പ്രത്യക്ഷപ്പെട്ടത് ഫിലിപ്പിനിയന്‍ ദ്വീപായ മിൻഡനാവോയിലെ സാരംഗനി തീരത്താണ്.

ആയിരമോ പതിനായിരമോ അല്ല കോടിക്കണക്കിന് മീനാണ് തീരത്ത് അടിഞ്ഞത്. തീരത്തിന്റെ നാല് കിലോമീറ്റർ ദൂരം വരെ വെള്ളി നിറമായി മാറിയിരുന്നു. കോടിക്കണക്കിന് മീനുകൾ കൂമ്പാരമായി ഒഴുകിയെത്തിയതോടെയാണ് ഇങ്ങനെ സംഭവിച്ചത്.

പരിസരവാസികൾ മീൻ വാരി കൊണ്ടുപോകുന്നതും വീഡിയോയിൽ കാണാം. കൊട്ടയും തുണിയും ഉപയോഗിച്ചാണ് കൂടുതൽ ആളുകളും മീൻ പിടിക്കുന്നത്.
ജനുവരി ഏഴിനാണ് ഈ അപൂർവ പ്രതിഭാസം സംഭവിച്ചത്. ഇന്ന് ഫിലിപ്പൈന്‍സുകാര്‍ ഒരു ദുശ്ശകുനം പോലെയാണ് ഈ സംഭവത്തെ കാണുന്നത്.

ചാകര ഉണ്ടായതിന് 48 മണിക്കൂറിന് ശേഷം ഫിലിപൈന്‍സില്‍ വൻ ഭൂചലനമുണ്ടായി. വീഡിയോയ്ക്ക് ഒരാൾ കമന്റ് ചെയ്തത് കടൽ മുന്നറിയിപ്പ് നൽകിയതാണ് എന്നായിരുന്നു. മാസങ്ങൾക്ക് മുൻപ് നടന്നതാണെങ്കിലും ഈ വീഡിയോ ഇപ്പോളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here