‌ഇതര മതസ്ഥനെ പ്രണയിച്ച സഹോദരിയെ തടാകത്തിൽ തള്ളിയിട്ട് കൊന്നു; രക്ഷിക്കാൻ ശ്രമിച്ച അമ്മയും മരിച്ചു

0
151

ബെംഗളൂരു∙ ഇതര മതസ്ഥനെ പ്രണയിച്ചതിനു സഹോദരിയെ യുവാവ് തടാകത്തിൽ തള്ളിയിട്ടു കൊന്നു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും മുങ്ങി മരിച്ചു. മൈസൂരു ഹുൻസൂർ കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയായ ധനുശ്രീ(19), അമ്മ അനിത(40) എന്നിവരാണു മരിച്ചത്. നിതിനെ(22) പൊലീസ് അറസ്റ്റ് ചെയ്തു.

അടുത്തുള്ള ഗ്രാമത്തിലെ ബന്ധു വീട്ടിലേക്ക് ഇരുവരെയും ബൈക്കിൽ കൊണ്ടു പോയ നിതിൻ യാത്രാമധ്യേ വാഹനം നിർത്തി ധനുശ്രീയെ തടാകത്തിലേക്കു തള്ളിയിടുകയായിരുന്നു. ധനുശ്രീയെ രക്ഷിക്കാൻ അനിതയും തടാകത്തിലേക്കു ചാടിയെങ്കിലും മുങ്ങി മരിക്കുകയായിരുന്നു. തുടർന്നു വീട്ടിൽ തിരിച്ചെത്തിയ നിതിൻ കുറ്റം ഏറ്റുപറഞ്ഞതോടെ അച്ഛൻ സതീഷ് പൊലീസിനെ സമീപിക്കുകയായിരുന്നു.

പ്രണയബന്ധത്തെ ചൊല്ലി ധനുശ്രീയും നിതിനും തമ്മിൽ തർക്കം പതിവായിരുന്നുവെന്നും ഇതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here