ബൈക്ക് അപകടത്തില്‍ റോഡരികിലെ കുഴിയില്‍ വീണ് പരിക്കേറ്റ് കിടന്നത് മണിക്കൂറോളം; ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവാവ് മരിച്ചു

0
241

കാസര്‍കോട്: ബൈക്ക് അപകടത്തില്‍ റോഡിന് സമീപത്തെ കുഴിയില്‍ വീണ് പരിക്കേറ്റ് മണിക്കൂറോളം കിടന്ന യുവാവ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണത്തിന് കീഴടങ്ങി. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. ഉപ്പള മുസ്സോടി സ്വദേശി സിടി മന്‍സിലിലെ സര്‍ഫ്രാസ്(34) ആണ് മരിച്ചത്. പരിക്കേറ്റ മുസ്സോടി സ്വദേശി എം.എം മുസ്തഫ മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ശനിയാഴ്ച രാത്രി പത്തുമണിയോടെ മഞ്ചേശ്വരം ദേശീയപാതയിലെ അണ്ടര്‍പാസിന് സമീപത്താണ് അപകടം. സര്‍ഫ്രാസ് സഞ്ചരിച്ച ബൈക്ക് ദേശീയപാത പണിയുന്നതിനായി സ്ഥാപിച്ച കുഴിയില്‍ വീഴുകയായിരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ ഇരുവരും കുഴിയില്‍ വീണത് ആരുമറിഞ്ഞില്ല. അരമണിക്കൂറിലധികം സമയം കഴിഞ്ഞാണ് ഒരു വാഹനയാത്രക്കാരന്‍ സംഭവം അറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരത്തെ ആംബുലന്‍സ് ഡ്രൈവര്‍ അസ്ലം ഇരുവരെയും കുഴിയില്‍ നിന്ന് പുറത്തെത്തിച്ചു. പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ സര്‍ഫ്രാസ് മരിച്ചു.

ഓട്ടോഡ്രൈവറാണ് മരണപ്പെട്ട സര്‍ഫ്രാസ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കി. മുസ്സോടിയിലെ ഷറഫുദ്ദീനിന്റെയും സുബൈദയുടെയും മകനാണ്. സൈനയാണ് ഭാര്യ. ഏകസ സഹോദരി സഫ്രീന

LEAVE A REPLY

Please enter your comment!
Please enter your name here