ഒന്നര മാസം മുമ്പ് വിവാഹിതയായ യുവതി പുഴയിൽ മരിച്ച നിലയിൽ

0
264

ഉദുമ: യുവതിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് കാപ്പിൽ കോടി റോഡിലെ മുഹമ്മദലിയുടേയും സുബൈദയുടെയും മകൾ വി.എസ്. തഫ്സീന(27)യേയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ടു മാസം മുമ്പായിരുന്നു തഫ്സീനയുടെ വിവാഹം.

ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് കാപ്പിൽ പുഴയില്‍ വീണുകിടക്കുന്ന നിലയില്‍ യുവതിയെ നാട്ടുകാർ കണ്ടെത്തിയത്. ഉടന്‍തന്നെ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

കഴിഞ്ഞ നവംബറില്‍ വിവാഹിതയായ യുവതി കുറച്ചുനാളായി സ്വന്തം വീട്ടിലായിരുന്നു. മൃതദേഹം കാസര്‍കോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബേക്കല്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. സഹോദരങ്ങൾ: തൻസീർ, മുഹാദ്, താഹിറ, തസ് രിയ , തസ് ലിയ

LEAVE A REPLY

Please enter your comment!
Please enter your name here