ഇതില്‍പരം മറ്റൊന്നില്ല! ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ച്? അവിശ്വസനീയ ഫീല്‍ഡിംഗിന്‍റെ വീഡിയോ

0
253

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡ് ടി20 ലീഗായ സൂപ്പര്‍ സ്മാഷില്‍ വെല്ലിംഗ്ടണ്‍ ബ്ലേസും സെന്‍ട്രല്‍ ഡിസ്ട്രിക്റ്റും നേര്‍ക്കുനേര്‍ വന്ന മത്സരം സംഭവബഹുലായിരുന്നു. വെല്ലിംഗ്ടണിന്റെ നെതര്‍ലന്‍ഡ്സ് താരം ലോഗന്‍ വാന്‍ ബീക്കിന്റെ ഓവറായിരുന്നു മത്സരത്തിലെ പ്രധാന സവിശേഷത. അഞ്ച് പന്തില്‍ 33 റണ്‍സാണ് താരം വിട്ടുകൊടുത്തത്. നോബോളുകളും വൈഡുകളും ഉള്‍പ്പെടെയാണ് ഇത്രയും റണ്‍സ് വിട്ടുകൊടുത്തത്. നാല് സിക്സുകളും ഓവറില്‍ ഉള്‍പ്പെടുന്നു. രണ്ട് പന്തുകള്‍ വൈഡായെന്ന് മാത്രമല്ല, ഒരു പന്ത് നോബോളും എറിഞ്ഞു. ലോഗന്റെ ഓവറോടെ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് വിജയിക്കുകയും ചെയ്തു.

ഇപ്പോള്‍ ഇതേ മത്സരത്തില്‍ നിന്നുള്ള മറ്റൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് താരം വില്‍ യംഗിനെ പുറത്താക്കാന്‍ നിക്ക് കെല്ലിയെടുത്ത ക്യാച്ചാണ് ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുക്കുന്നത്. എന്നാല്‍ ക്യാച്ചിലെ ഹീറോ മറ്റൊരു ഫീല്‍ഡറാണ്, ട്രോയ് ജോണ്‍സണ്‍. യംഗ് ഗ്രൗണ്ടിന് നേരെ ഉയര്‍ത്തിയടിച്ച പന്ത് കയ്യിലൊതുക്കാന്‍ ട്രോയ് പിന്നാലെയോടി. ശ്രമം ഫലം കാണുകയും ചെയ്തു. പിന്നില്‍ നിന്ന് ഓടി കയറിയ ട്രോയ് പന്ത് കയ്യിലൊതുക്കി. എന്നാല്‍ അദ്ദേഹം നിയന്ത്രണം വിട്ട ഗ്രൗണ്ടില്‍ വീണു. വീഴ്ച്ചയില്‍ ശരീരം ബൗണ്ടറി ലൈനില്‍ തൊടുമെന്നായപ്പോള്‍ പിടിച്ച് പന്ത് അദ്ദേഹം പിന്നിലേക്കെറിഞ്ഞു. അപ്പോഴേക്കും ഓടിയടുത്ത നിക്ക് കെല്ലി പന്ത് കയ്യിലൊതുക്കി. വീഡിയോ കാണാം…

തകര്‍പ്പന്‍ ക്യാച്ച് പിറന്നെങ്കിലും മത്സരത്തില്‍ വെല്ലിംഗ്ടണ്‍ പരാജയപ്പെട്ടു. ടോസ് നേടി ബാറ്റ് ചെയ്യാനെത്തിയ വെല്ലിംഗ്ടണ്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് നേടിയത്. 24 പന്തില്‍ 41 റണ്‍സെടുത്ത ലോഗന്‍ തന്നെയാണ് ടീമിനെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. മുഹമ്മദ് അബ്ബാസ് 25 റണ്‍സെടുത്തിരുന്നു. ഒരു ഘട്ടത്തില്‍ നാലിന് 48 എന്ന നിലയില്‍ തകര്‍ച്ച നേരിടുകയായിരുന്നു വെല്ലിംഗ്ടണ്‍. എന്നാല്‍ അബ്ബാസ്, ലോഗന്‍ എന്നിവരുടെ ഇന്നിംഗ്സ് ടീമിന് ഗുണം ചെയ്തു. മറുപടി ബാറ്റിംഗില്‍ മോശമല്ലാത്ത തുടക്കമാണ് സെന്‍ട്രല്‍ ഡിസ്ട്രിക്റ്റിന് ലഭിച്ചത്.

ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ജാക്ക് ബോയലിനെ (57) ലോഗന്‍ പുറത്താക്കിയെങ്കിലും തന്റെ അവസാന ഓവറില്‍ റണ്‍സ് നിയന്ത്രിക്കാനായില്ല. ലോഗന്‍ 17-ാം ഓവര്‍ എറിയാനെത്തുമ്പോള്‍ സെന്‍ട്രല്‍ ഡിസ്ട്രിക്കറ്റിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 33 റണ്‍സായിരുന്നു. ഡഗ് ബ്രേസ്വെല്ലായിരുന്നു ക്രീസില്‍. ലോഗന്റെ ആദ്യ പന്ത് വൈഡ്. ആ പന്ത് ബൗണ്ടറിയാവുകയും ചെയ്തു. അടുത്ത രണ്ട് പന്തില്‍ ഓരോ റണ്‍ വീതം. പിന്നാലെ മറ്റൊരു വൈഡ് കൂടി. ആദ്യ രണ്ട് പന്തില്‍ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റിന് ലഭിച്ചത് എട്ട് റണ്‍.

അടുത്ത പന്ത് സിക്സ്, അതിനൊപ്പം നോബോളും. പിന്നാലെ മൂന്ന് പന്തുകളും സിക്സിലേക്ക് പറന്നു. ലോഗന്റെ ഒരു പന്ത് ബാക്കി നില്‍ക്കെ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് വിജയം ആഘോഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here