എം.ഡി.എം.എയും കഞ്ചാവുമായി വ്‌ളോഗർ പിടിയിൽ

0
239

കൊച്ചി: എറണാകുളം കാലടിയിൽ ലഹരി വസ്തുക്കളുമായി വ്‌ലോഗർ പിടിയിൽ. കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണ(28)യെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. 2.78 ഗ്രാം എം.ഡി.എം.എ, 20 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. കാലടി എക്‌സൈസ് ഇൻസ്‌പെക്ടർ സിജോ വർഗീസും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

കോളജ് വിദ്യാർത്ഥികൾക്കിടയിൽ സിന്തറ്റിക് ലഹരി മരുന്ന് ഉൾപ്പെടെ എത്തിച്ചു വിൽപന നടത്തിവരികയായിരുന്നു സ്വാതി കൃഷ്ണയെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. എക്‌സൈസ് ഇൻസ്‌പെക്ടർക്കു പുറമെ കൂടാതെ പ്രിവന്റീവ് ഓഫിസർ ടി.വി ജോൺസൻ, സിവിൽ എക്‌സൈസ് ഓഫിസർ രജിത്ത് ആർ നായർ, വനിത സിവിൽ എക്‌സൈസ് ഓഫീസർ തസിയ കെ.എം, സജീഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here