‘വിരാട് കോഹ്‌ലി എ​നിക്കുനേരെ തു​പ്പി, ര​ണ്ടു വ​ർ​ഷത്തിന് ശേഷം മാ​പ്പു​പ​റ​ഞ്ഞു’;​ വെളിപ്പെടുത്തലുമായി ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം

0
148

കേ​പ്ടൗ​ൺ: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍താ​രം വി​രാ​ട് കോ​ഹ്‌​ലി മോ​ശ​മാ​യി പെ​രു​മാ​റി​യ കാ​ര്യം വെ​ളി​പ്പെ​ടു​ത്തി ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം ഡീ​ന്‍ എ​ല്‍ഗ​ര്‍. 2015ൽ ​ഇ​ന്ത്യ​യി​ൽ ന​ട​ന്ന ടെ​സ്റ്റ് മ​ത്സ​ര​ത്തി​നി​ടെ കോ​ഹ്‌​ലി തു​പ്പി​യെ​ന്നും ര​ണ്ടു വ​ര്‍ഷം ക​ഴി​ഞ്ഞ് എ.​ബി ഡി​വി​ല്ലി​യേ​ഴ്സി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍ന്ന് മാ​പ്പു പ​റ​ഞ്ഞെ​ന്നും എ​ല്‍ഗ​ർ വ്യ​ക്ത​മാ​ക്കി.

പോ​ഡ്കാ​സ്റ്റി​ലാ​യി​രു​ന്നു ഇ​യ്യി​ടെ വി​ര​മി​ച്ച താ​ര​ത്തി​ന്റെ തു​റ​ന്നു​പ​റ​ച്ചി​ൽ. ‘‘ഇ​ന്ത്യ​യി​ലെ പി​ച്ച് വി​ചി​ത്ര​മാ​യി​രു​ന്നു. ഞാ​ന്‍ ബാ​റ്റ് ചെ​യ്യാ​ന്‍ വ​ന്ന​പ്പോ​ള്‍ കോ​ഹ്‌​ലി എ​ന്നെ തു​പ്പാ​ന്‍ ശ്ര​മി​ച്ചു. തു​പ്പി​യാ​ൽ ബാ​റ്റു​കൊ​ണ്ട് പ്ര​തി​ക​രി​ക്കു​മെ​ന്ന് ഞാ​ൻ പ​റ​ഞ്ഞു. ഞാ​ൻ പ​റ​ഞ്ഞ തെ​റി​യു​ടെ അ​ർ​ഥ​വും കോ​ഹ്‌​ലി​ക്ക് മ​ന​സ്സി​ലാ​യി. കാ​ര​ണം ആ​ർ.​സി.​ബി​യി​ൽ കോ​ഹ്‌​ലി​യു​ടെ സ​ഹ​താ​ര​മാ​യി​രു​ന്നു ഡി​വി​ല്ലി​യേ​ഴ്സ്. എ​ന്തി​നാ​ണ് തു​പ്പു​ന്ന​ത് എ​ന്ന് എ.​ബി.​ഡി ചോ​ദി​ച്ചു’’ -എ​ൽ​ഗ​ർ തു​ട​ർ​ന്നു.

‘‘ര​ണ്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​നി​ടെ മ​ദ്യ​പി​ക്കാ​ന്‍ പു​റ​ത്തു​പോ​യാ​ലോ എ​ന്ന് കോ​ഹ്‌​ലി എ​ന്നോ​ട് ചോ​ദി​ച്ചു. അ​ന്ന​ത്തെ സം​ഭ​വ​ങ്ങ​ള്‍ക്ക് മാ​പ്പു പ​റ​യ​ണ​മാ​യി​രു​ന്നു. വെ​ളു​പ്പി​ന് മൂ​ന്നു മ​ണി വ​രെ ഞ​ങ്ങ​ൾ മ​ദ്യ​പി​ച്ചു’’ -എ​ൽ​ഗ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here